ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

350 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്, നിഫ്റ്റി 18,000 കടന്നു

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്നു. ഏപ്രിലിനുശേഷം ആദ്യമായി 18,000 ലെവല്‍ ഭേദിക്കാന്‍ നിഫ്റ്റിയ്ക്കായതും ശ്രദ്ധേയമായി. 0.49 ശതമാനം ഉയര്‍ന്ന് 60409.40 ത്തില്‍ സെന്‍സെക്‌സും 0.60 ശതമാനം ഉയര്‍ന്ന് 18044.50 ത്തില്‍ നിഫ്റ്റിയും വ്യാപാരം തുടരുന്നു.

സാമ്പത്തിക, ഐടി, ഓയില്‍ & ഗ്യാസ് ഓഹരികളിലെ നേട്ടമാണ് സൂചികകളെ പിന്തുണച്ചത്. അതേസമയം ആരോഗ്യ സംരക്ഷണ ഓഹരികളിലേറ്റ നഷ്ടം തിരിച്ചടിയായി. നിഫ്റ്റി ബാങ്ക്, നിഫ്റ്റി മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ രാവിലത്തെ സെഷനില്‍ അര ശതമാനം ഉയര്‍ന്നിട്ടുണ്ട്.

ഇന്‍ഫോസിസ്, എസ്ബിഐ, അപ്പോളോ ഹോസ്പിറ്റല്‍, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ടാറ്റ കണ്‍സ്യൂമര്‍, യുപിഎല്‍, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ്,ബജാജ് ഫിന്‍സര്‍വ്, ടൈറ്റന്‍, ഗ്രാസിം എന്നിവയാണ് ഉയര്‍ന്ന നേട്ടം സ്വന്തമാക്കുന്നത്. സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, അദാനി പോര്‍ട്ട്‌സ്, സിപ്ല എന്നിവ നഷ്ടം നേരിടുന്നു. വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ച് ഏഷ്യന്‍ വിപണികള്‍ ചൊവ്വാഴ്ച നേട്ടത്തിലായി.

വാള്‍സ്ട്രീറ്റ് സൂചികകള്‍ തിങ്കളാഴ്ച മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.

X
Top