
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കയാണ് ഇന്ത്യന്‍ ഓഹരി വിപണികള്‍. സെന്‍സെക്‌സ് 872.28 പോയിന്റ് അഥവാ 1.46 ശതമാനം താഴ്ന്ന് 58773.87 ലെവലിലും നിഫ്റ്റി 267.80 പോയിന്റ് അഥവാ 1.51 ശതമാനം താഴ്ന്ന് 17490.70 ലെലവിലും ക്ലോസ് ചെയ്യുകയായിരുന്നു. 1228 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2214 ഓഹരികള്‍ തിരിച്ചടി നേരിട്ടു.
163 ഓഹരി വിലകളില്‍ മാറ്റമില്ല. ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയ്ന്റ്‌സ്, അദാനി പോര്‍ട്ട്‌സ്, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ നഷ്ടത്തിലായത്. അതേസമയം ഐടിസി, കോള്‍ ഇന്ത്യ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, നെസ്ലെ ഇന്ത്യ, ബ്രിട്ടാനിയ എന്നിവ നേട്ടമുണ്ടാക്കി.
എല്ലാ മേഖലകളും ചുവപ്പിലായപ്പോള്‍ ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ ഒരു ശതമാനം വീതം ദുര്‍ബലമായി. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയും ആഗോള വിപണികളുടെ ശക്തിക്കുറവുമാണ് വിപണിയെ ബാധിക്കുന്നതെന്ന് ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ദീര്‍ഘകാല ശരാശരിയുടെ മുകളില്‍ പ്രീമിയം വല്വേഷനിലാണ് നിലവില്‍ നിഫ്റ്റി ഓഹരികള്‍.
ഉയരുന്ന ഡോളര്‍ സൂചികയും ബോണ്ട് യീല്‍ഡുകളും വരും ദിവസങ്ങളില്‍ പ്രതികൂലാവസ്ഥ തീര്‍ക്കുമെന്നും വിനോദ് നായര്‍ പറഞ്ഞു. ഫെഡ് റിസര്‍വിന്റെ യോഗം ഈയാഴ്ച നടക്കാനിരിക്കെ ചൈന, സൗദി അറേബ്യ ഒഴികെയുള്ള ഏഷ്യന്‍ യൂറോപ്യന്‍ സൂചികകള്‍ ഇടിവ് രേഖപ്പെടുത്തി. സൗദി തദാവുല്‍ ഓള്‍ഷെയര്‍ 0.12 ശതമാനവും ഷാങഗായി 0.61 ശതമാനവും ഉയര്‍ന്നു. ചൈന എ50-0.61ശതമാനം എസ്സെഡ്എസ്ഇ കോമ്പണന്റ്-1.19 ശതമാനം എന്നിങ്ങനെയാണ് മറ്റ് ചൈനീസ് സൂചികകളുടെ ഉയര്‍ച്ച.






