തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

നിഫ്റ്റി 17,000 ത്തിന് താഴെ, 300 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്

മുംബൈ: തുടക്കത്തിലെ നേട്ടം നിലനിര്‍ത്താന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കായില്ല. സെന്‍സെക്‌സ് 243.17 പോയിന്റ് അഥവാ 0.42 ശതമാനം താഴ്ന്ന് 57382.74 ലെവലിലും നിഫ്റ്റി 72.30 പോയിന്റ് അഥവാ 0.42 ശതമാനം താഴ്ന്ന് 17051.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1248 ഓഹരികള്‍ മുന്നേറുമ്പോള്‍ 1573 ഓഹരി വിലകളില്‍ ഇടിവ് നേരിട്ടു.

136 ഓഹരി വിലകളില്‍ മാറ്റമില്ല.ഫാര്‍മയൊഴികെയുള്ള മേഖലകളും തകര്‍ച്ചയിലാണ്. ബിഎസ്ഇ മിഡ്ക്യാപ്പ് അരശതമാനവും സ്‌മോള്‍ക്യാപ്പ് 0.23 ശതമാനവും താഴ്ന്നു.

എച്ച്‌സിഎല്‍ ടെക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, ആക്‌സിസ് ബാങ്ക്, പവര്‍ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ്, ഡോ.റെഡ്ഡി, ഭാരതി എയര്‍ടെല്‍, മാരുതി എന്നിവ മുന്നേറുമ്പോള്‍ ബജാജ് ഫിനാന്‍സ്, എല്‍ടി, ഏഷ്യന്‍ പെയ്ന്റ്, ടെക് മഹീന്ദ്ര, എസ്ബിഐ, ഐടിസി, ബജാജ്ഫിനാന്‍ഷ്യല്‍ സര്‍വീസ്, സണ്‍ഫാര്‍മ, ടൈറ്റന്‍, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, നെസ്ലെ ഇന്ത്യ, അള്‍ട്രസിമന്റ്, കോടക് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, എച്ച്ഡിഎഫ്‌സി,വിപ്രോ എന്നിവ നഷ്ടം നേരിടുന്നു.

X
Top