അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆ ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆

നേട്ടം നിലനിര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ ഏഴാമത്തെ സെഷനിലും നേട്ടം തുടര്‍ന്നു. സെന്‍സെക്‌സ് 355.97 പോയിന്റ് അഥവാ 0.44 ശതമാനം ഉയര്‍ന്ന് 81904.70 ലെവലിലും നിഫ്റ്റി 108.50 പോയിന്റ് അഥവാ 0.43 ശതമാനം ഉയര്‍ന്ന് 25114 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

1922 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2036 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 138 ഓഹരി വിലകളില്‍ മാറ്റമില്ല. ഭാരത് ഇലക്ട്രോണിക്‌സ്, ബജാജ് ഫിനാന്‍സ്, ശ്രീരാം ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് മികച്ച തോതിലുയര്‍ന്ന ഓഹരികള്‍. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, വിപ്രോ, ട്രെന്റ്, എറ്റേര്‍ണല്‍, ബജാജ് ഓട്ടോ എന്നിവ ഇടിഞ്ഞു.

മേഖലകളില്‍ വാഹനം,ഫാര്‍മ,ലോഹം, ടെലികോം എന്നിവ അരശതമാനം മുതല്‍ ഒരു ശതമാനം വരെ ഉയര്‍ന്നപ്പോള്‍ റിയാലിറ്റി, എഫ്എംസിജി, മീഡിയ, പൊതുമേഖല ബാങ്ക് എന്നിവ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെയാണ് ക്ലോസ് ചെയ്തത്.

X
Top