പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: കേരളത്തിലെ ക്ഷേമ പെൻഷൻ വിതരണം, ഇന്ന് മുതൽ നടക്കും. ഇതിന് വേണ്ടി 1,081 കോടി രൂപ അനുവദിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. പെൻഷൻ വിതരണം നവംബർ അഞ്ചിനകം പൂർത്തിയാക്കും.

ക്ഷേമ പെൻഷൻ ബോർഡിന് 961.14 കോടി രൂപയും, ക്ഷേമനിധി ബോർഡ് പെൻഷന് 119.47 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ പഠനം നടത്തുമെന്ന് അറിയിച്ചതിനാൽ എ.സി, 2,000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ എന്നിവ പഴയതു പോലെ തടസ്സമായി തുടർന്നേക്കും.

എ.സി, 2,000 സിസിയിൽ താഴെയുള്ള വാഹനങ്ങൾ എന്നിവയുള്ളവരെ ക്ഷേമപെൻഷനിൽ നിന്ന് ഒഴിവാക്കുമെന്ന് മുമ്പ് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇങ്ങനെയൊരു തീരുമാനം നടപ്പാക്കിയിട്ടിലെന്നും, സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ചേക്കാവുന്ന ഈ വിഷയത്തിൽ പഠനം നടത്തുകയാണെന്നുമാണ് അടുത്തിടെ തദ്ദേശ വകുപ്പ് മന്ത്രി കെ.എം ഷാജി അറിയിച്ചത്.

എന്നാൽ മനുഷ്യത്വപരമായ സമീപനമായിരിക്കും സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച രണ്ട് പ്രത്യേക ഉത്തരവുകളിലൂടെയാണ് ക്ഷേമ പെൻഷൻ തുക അനുവദിച്ചിട്ടുള്ളത്.

52,09,617 സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കായി 961.64 കോടി രൂപയാണ് അനുവദിച്ചത്. 16 ക്ഷേമനിധി ബോർഡുകളിലെ 6,05,415 ഗുണഭോക്താക്കൾക്കായി 119.46 കോടി രൂപയും അനുവദിച്ചു.

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 29,67,142 ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ടെത്തും. ഇതിനായി 541,38,82,747 രൂപ അനുവദിച്ചു. 22,42,475 പേർക്ക് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വീടുകളിൽ പണമായി തുക എത്തിച്ചു നൽകും.

X
Top