വീണ്ടും കടമെടുക്കാൻ കേരളംനാട്ടിലേക്ക് പണമയക്കുന്നതിന് പ്രവാസികൾക്ക് 5% ടാക്സ് ഏർപ്പെടുത്തി അമേരിക്കഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍

ഭാരത് NCAP ക്രാഷ്‌ടെസ്റ്റില്‍ ഫൈവ് സ്റ്റാറായി വീണ്ടും നെക്‌സോണ്‍

ന്ത്യയിലെ പല മുൻനിര വാഹന നിർമാതാക്കളും സേഫ്റ്റി റേറ്റിങ്ങിനായി ഒന്നും രണ്ടും സ്റ്റാർ ഒപ്പിക്കാൻ കഷ്ടപ്പെടുമ്പോള്‍ ഇടിപരീക്ഷയ്ക്ക് ഇറക്കിയ വാഹനങ്ങള്‍ക്കെല്ലാം ഫൈവ് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കുന്ന കമ്പനിയാണ് ടാറ്റ മോട്ടോഴ്സ്.

നെക്സോണില്‍ നിന്ന് ലഭിച്ച്‌ തുടങ്ങിയ ഈ ഫൈവ് സ്റ്റാർ നേട്ടം നെക്സോണിലൂടെ തന്നെ വീണ്ടും ആവർത്തിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. നെക്സോണ്‍ ഇവി 45 കിലോവാട്ട് ബാറ്ററിപാക്ക് പതിപ്പാണ് ഭാരത് എൻക്യാപ് ക്രാഷ്ടെസ്റ്റില്‍ ഫൈവ് സ്റ്റാർ റേറ്റിങ്ങ് സ്വന്തമാക്കിയിരിക്കുന്നത്.

മുതിർന്നവർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ 32-ല്‍ 29.86 പോയന്റും കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ടെസ്റ്റുകളില്‍ 49-ല്‍ 44.95 പോയന്റുമാണ് നെക്സോണ്‍ ഇവിയുടെ ഈ പതിപ്പ് നേടിയിരിക്കുന്നത്.

നെക്സോണ്‍ ഇവിയുടെ 30 കിലോവാട്ട് പതിപ്പ് മുമ്പുതന്നെ ഭാരത് എൻക്യാപ് ക്രാഷ്ടെസ്റ്റില്‍ പങ്കെടുക്കുകയും ഫൈവ് സ്റ്റാർ റേറ്റിങ് ഉറപ്പാക്കുകയും ചെയ്തിട്ടുള്ള വാഹനമാണ്. ഇതോടെ നെക്സോണ്‍ ഇവി ശ്രേണിയിലെ എല്ലാ മോഡലുകളും സുരക്ഷയില്‍ ഫൈവ് സ്റ്റാർ റേറ്റിങ് സ്വന്തമാക്കി.

നിരവധി സുരക്ഷ സന്നാഹങ്ങളുടെ അകമ്പടിയോടെയാണ് ടാറ്റ മോട്ടോഴ്സ് നെക്സോണ്‍ ഇവി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ നിർമിച്ചിരിക്കുന്നത്.

നെക്സോണ്‍ ഇവി 45-ന്റെ ഉയർന്ന വേരിയന്റില്‍ ആറ് എയർബാഗ്, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് ആങ്കേഴ്സ്, ത്രീ പോയിന്റ് സീറ്റ്ബെല്‍റ്റ്, 360 ഡിഗ്രി ക്യാമറ, ടയർ പ്രെഷർ മോണിറ്റർ തുടങ്ങിയ ഫീച്ചറുകളാണ് ഈ വാഹനത്തില്‍ സുരക്ഷ കാര്യക്ഷമമാക്കുന്നത്.

വാഹനത്തിന് മുന്നില്‍ നിന്നുണ്ടാകുന്ന ആഘാതങ്ങളില്‍ ഡ്രൈവറുടെ തല, കഴുത്ത്, കാലുകള്‍ എന്നീ ഭാഗങ്ങള്‍ക്ക് ഉയർന്ന സംരക്ഷണം ഉറപ്പാക്കുന്നുണ്ട്.

മുൻനിരയിലെ യാത്രക്കാരനും കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും ക്രാഷ്ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.

വശങ്ങളില്‍ നിന്നുണ്ടാകുന്ന ആഘാതങ്ങളിലും മുൻനിരയിലും പിൻനിരയിലുമുള്ള യാത്രക്കാർക്ക് മികച്ച സുരക്ഷ ഈ വാഹനം ഉറപ്പാക്കുന്നുണ്ടെന്നും ക്രാഷ്ടെസ്റ്റ് അധികൃതർ വിലയിരുത്തിയിട്ടുണ്ട്.

X
Top