മൊത്തവില പണപ്പെരുപ്പത്തില്‍ വൻ വര്‍ധനവ്ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നുആഗോള ഊർജ പ്രതിസന്ധി ഉടനടി മാറില്ലെന്ന് വിദഗ്ധർ; ഹോർമുസ് കടലിടുക്കിൽ കുടുങ്ങി എണ്ണക്കപ്പലുകൾറഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടു

പണം കൈമാറ്റം എളുപ്പമാക്കാൻ ജിപേയുടെ പുതിയ ഫീച്ചർ

ണം കൈമാറ്റം കൂടുതൽ എളുപ്പമാക്കാൻ പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ് ഗൂഗ്ൾ പേ. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പണം കൈമാറാവുന്ന സംവിധാനമാണ് ഗൂഗ്ൾ പേ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.

പി.ഒ.എസ് മെഷിനിന്റെ തൊട്ടടുത്ത് ഫോണെന്ന് കാണിച്ചാൽ മതി, ഗൂഗ്ൾ പേയിൽ പേയ്മെന്റ് വിന്റോ ഇനി തെളിയും. തുക ഉറപ്പുവരുത്തി യു.പി.ഐ പിൻ നൽകിയാൽ പണം കൈമാറാം.

നേരത്തെ ക്യൂആർ കോഡ് സ്കാൻ ചെയ്തോ ഫോൺ നമ്പർ നൽകിയോ ആണ് ഗൂഗ്ൾ പേയിലൂടെ പണം കൈമാറാനായിരുന്നത്. ഇതാണ് ഇപ്പോൾ കൂടുതൽ ലളിതമാക്കിയിരിക്കുന്നത്. ഈ സൗകര്യം ലഭിക്കാൻ മൊബൈൽ ഫോണിൽ എൻ.എഫ്.സി എനേബ്ൾ ചെയ്യണം. സ്മാർട്ട് ഫോണിന്റെ സെറ്റിങ്സിൽ കണക്ഷൻ സെറ്റിങ്സിലാണ് ഇത് സംബന്ധിച്ച ഒാപ്ഷൻ ഉണ്ടാകുക.

എൻഎഫ്സി എനേബ്ൾ ചെയ്താൽ കോണ്ടാക്റ്റ്ലസ് കാർഡുകൾ ഉപയോഗിക്കുന്നത് പോലെ ഫോൺ പി.ഒ.എസ് മെഷീനുകളിൽ ഉപയോഗിച്ച് ഗൂഗ്ൾ പേയിൽ പണം കൈമാറാനാകും.

X
Top