രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

പുതിയ ആധാർ സേവനങ്ങൾ ഉടനെന്ന് യുഐഡിഎഐ സിഇഒ

രാജ്യത്തെ ഏതൊരു പൗരൻ്റെയും പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാർ, അല്ലെങ്കിൽ മറ്റേത് ആനുകൂല്യങ്ങളും ലഭിക്കണമെങ്കിലും തിരിച്ചറിയൽ രേഖയായി ആധാറാണ് പരിഗണിക്കുക.

പ്രധാനപ്പെട്ട രേഖയായതുകൊണ്ടുതന്ന ആധാർ വിവരങ്ങൾ എപ്പോഴും കാലികമായിരിക്കണം എന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിക്കുന്നുണ്ട്. അതിനാൽ കൃത്യമായ ഇടവേളകളിൽ ആധാർ പുതുക്കണം. ഫോട്ടോ, വിലാസം, പേര് തുടങ്ങിയവയെല്ലാം പുതുക്കാൻ ഉപയോക്താക്കൾ ആധാർ കേന്ദ്രങ്ങളിൽ കയറിയിറങ്ങേണ്ടി വരും.

എന്നാൽ ഇതിന് ദിവസങ്ങൾക്കുള്ളിൽ പരിഹാരമാകും എന്ന് വ്യക്തമനാക്കിയിരിക്കുകയാണ് യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭുവനേഷ് കുമാർ.

ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ, ആവശ്യകതകൾക്ക് വേണ്ടി ആധാറിന്റെ ഫോട്ടോകോപ്പികൾ നൽകേണ്ടതില്ലെന്നും പകരം ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ആപ്പ് ഉപയോഗിച്ച് ഇലക്ട്രോണിക് ആധാർ, പൂർണ്ണമായോ മാസ്ക്ഡ് പതിപ്പിലോ പങ്കിടാൻ കഴിയും.

നവംബർ മാസത്തോടെ, ബയോമെട്രിക് വിശദാംശങ്ങൾ സമർപ്പിക്കുന്നതിനു പുറമേ, വിലാസം പുതുക്കുന്നതിനും വിശദാംശങ്ങൾ സമർപ്പിക്കുന്നതിനും ആധാർ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതില്ല.

കാരണം, ജനന സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ രേഖകൾ, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട്, പാൻ എന്നിവയിൽ നിന്ന് നിങ്ങളുടെ വിലാസവും മറ്റ് വിശദാംശങ്ങളും തേടുന്നതിനായി യുഐഡിഎഐ ഒരു പുതിയ പ്രോട്ടോക്കോൾ തയ്യാറാക്കിയിട്ടുണ്ട്. ഇത് ആധാറുമായുള്ള കാര്യങ്ങൾ ലളിതമാക്കുക മാത്രമല്ല, ആധാർ ലഭിക്കുന്നതിന് വ്യാജ രേഖകൾ ഉപയോഗിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

യുഐഡിഎഐ ഒരു പുതിയ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഒരു ലക്ഷം മെഷീനുകളിൽ ഏകദേശം 2,000 എണ്ണം ഇപ്പോൾ തയ്യാറാക്കിയിട്ടുണ്ടെന്നും യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭുവനേഷ് കുമാർ പറഞ്ഞു. വിരലടയാളങ്ങളും ഐആർഐഎസും നൽകുന്നത് ഒഴികെയുള്ള എല്ലാ കാര്യങ്ങളും ഉടൻ തന്നെ വീട്ടിൽ ഇരുന്ന് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ, അഞ്ച് മുതൽ ഏഴ് വയസ്സ് വരെയും 15 മുതൽ 17 വയസ്സ് വരെയും പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക്, മറ്റ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനായി സിബിഎസ്ഇയുമായും മറ്റ് പരീക്ഷാ ബോർഡുകളുമായും ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

X
Top