ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

ദേശീയ ഏകജാലക സംവിധാനം വിപ്ലവകരമെന്ന് പിയൂഷ് ഗോയല്‍

ന്യൂഡല്‍ഹി: ചുവപ്പുനാടയില്‍ നിന്നും സംവിധാനത്തെ മോചിപ്പിക്കാന്‍ ദേശീയ ഏകജാലക സംവിധാനം (എന്‍എസ്ഡബ്ല്യുഎസ്) സഹായിക്കുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ, ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി പിയൂഷ് ഗോയല്‍. നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് ഇതുവഴി സാക്ഷാത്കരിക്കപ്പെടും.പാന്‍ തിരിച്ചറിയല്‍ നമ്പറാക്കി ക്ലിയറന്‍സുകള്‍ വേഗത്തിലാക്കാനാണ് ശ്രമം.

ഓട്ടോ-പോപ്പുലേഷന്‍ മോഡ്യൂള്‍ ഉപയോഗിച്ച് ഡാറ്റ ഡ്യൂപ്ലിക്കേഷന്‍ കുറയ്ക്കുന്നതിനും ഒരേ ഡാറ്റ വിവിധ രൂപങ്ങളില്‍ പൂരിപ്പിക്കുന്നതിനും എന്‍എസ്ഡബ്ല്യുഎസ് സഹായിക്കുന്നു,. 27 കേന്ദ്ര വകുപ്പുകള്‍ എന്‍എസ്ഡബ്ല്യുഎസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് പോളിസി, എത്തനോള്‍ പോളിസി, ലെതര്‍ ഡെവലപ്മെന്റ് പ്രോഗ്രാം, ആഭരണങ്ങളുടെ ഹാള്‍മാര്‍ക്കിംഗ്, പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (PESO) സര്‍ട്ടിഫിക്കേഷന്‍ എന്നിവയാണ് അവ.

നാഷണല്‍ ലാന്‍ഡ് ബാങ്കും എന്‍എസ്ഡബ്ല്യുഎസില്‍ ഭാഗമാണ്.വ്യവസായ പാര്‍ക്കുകളിലും എസ്റ്റേറ്റുകളിലുമുള്ള 1 ലക്ഷം ഹെക്ടര്‍ ഭൂമിഎന്‍എസ്ഡബ്ല്യുവഴി ലഭ്യമാക്കുന്നു. ഇതോടെ വ്യാവസായിക ഭൂമി വാങ്ങുന്നതിനുള്ള ഒരു സ്റ്റോപ്പ് ഷോപ്പായി പോര്‍ട്ടല്‍ മാറുകയാണ്.

വാണിജ്യ-വ്യവസായം, ഉപഭോക്തൃകാര്യം, ഭക്ഷ്യ-പൊതുവിതരണം, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങിയ 5 മന്ത്രാലയങ്ങള്‍ ആരംഭിക്കുന്ന ലൈസന്‍സുകളുടെ പുതുക്കലും പോര്‍ട്ടലിന് കീഴിലാക്കും.
എന്‍എസ്്ഡബ്ല്യുഎസ് സ്ഥാപിച്ചത് നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും നടപടികള്‍ വേഗത്തിലാക്കുന്നതിനുമുള്ള വിപ്ലവകരമായ നടപടിയാണ്.സംവിധാനം എല്ലാ മന്ത്രാലയങ്ങളുടെയും/വകുപ്പുകളുടെയും സംസ്ഥാനങ്ങളുടെയും/ കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

എന്‍എസ്ഡബ്ല്യുഎസ് നാളിതുവരെ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയെ പീയൂഷ് ഗോയല്‍ അഭിനന്ദിച്ചു. ബീറ്റാ ടെസ്റ്റിംഗ് ഘട്ടത്തില്‍ തന്നെ ധാരാളം പേര്‍ ഇതുവഴി ആനുകൂല്യങ്ങള്‍ നേടി. ഏകദേശം 76000 അപേക്ഷകള്‍/അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഏകദേശം 48000 അംഗീകാരങ്ങള്‍ എന്‍എസ്ഡബ്ല്യുഎസ് വഴി സാധ്യമായെന്നും മന്ത്രി പറഞ്ഞു.

X
Top