ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

സെൻ്റ് ജോർജസ്, പോൾ ജോർജ് ഗ്ലോബൽ സ്ക്കൂളുകൾക്ക് ദേശിയ പുരസ്ക്കാരം

ദില്ലി: സെൻ്റ് ജോർജസ് സ്ക്കൂൾ, പോൾ ജോർജ് ഗ്ലോബൽ സ്ക്കൂൾ എന്നിവയ്ക്ക് വിദ്യാഭ്യാസ മികവിനുള്ള ദേശീയ പുരസ്ക്കാരം.

എജ്യൂക്കേഷൻ ടുഡേ നടത്തിയ ദേശിയ സർവേയിൽ ആണ് രാജ്യത്തെ മികച്ച സ്ക്കുളുകളെ കണ്ടെത്തിയത്. അക്കാദമിക് മികവിനാണ് ദില്ലി സെൻ്റ് ജോർജസ് സ്ക്കൂൾ പുരസ്ക്കാരം നേടിയത്. ഈ കാറ്റഗറിയിൽ ദേശിയ തലത്തിൽ ഒന്നാം സ്ഥാനമാണ് സെൻ്റ് ജോർജസ് നേടിയത്.

ഫ്യൂച്ചർ പ്രൂഫ് ലേണിങ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിൽ പോൾ ജോർജ് ഗ്ലോബൽ സ്ക്കൂൾ രാജ്യത്ത് ഒന്നാം സ്ഥാനം നേടി.

ബാംഗ്ലൂർ എയർപോർട്ട് താജ് ഹോട്ടലിൽ സംഘടിപ്പിച്ച ദേശിയ വിദ്യാഭ്യാസ കോൺഫറൻസിനോടനുബന്ധിച്ച് വിവിധ കാറ്റഗറി അവാർഡുകൾ സമ്മാനിച്ചു.

രാജ്യത്തെ കോളേജുകൾ, സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ലേണിങ് സൊല്യൂഷനുകൾ എന്നിവയ്ക്കാണ് അവാർഡുകൾ.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെ ഉത്തുചേരൽ കൂടിയായിരുന്നു K – 12 ലീഡർഷിപ്പ് എന്ന പേരിൽ ഒരുക്കിയ ദേശീയ കോൺഫറൻസ്.

മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലാണ് രണ്ട് സ്ക്കുളുകളും പ്രവർത്തിക്കുന്നത്. ഡോ. സാറാ ജോർജ് മുത്തൂറ്റ് ആണ് ഇരു സ്ക്കൂളുകളെയും നയിക്കുന്നത്. 55 വർഷം മുൻപ് സ്ഥാപിച്ചതാണ് സെൻറ് ജോർജസ് സ്ക്കൂൾ.

വിദ്യാഭ്യാസ രംഗത്തെ മികവിന് ഇരു സ്ക്കൂളുകൾക്കും, ഡോ. സാറാ ജോർജിനും നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

X
Top