നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചുആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രംഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി

മ്യൂച്വല്‍ ഫണ്ടുകളുടെ കാഷ്‌ ഹോള്‍ഡിംഗ്‌ 16 മാസത്തെ താഴ്‌ന്ന നിലയില്‍

ഹരി വിപണിയിലെ ശക്തമായ തിരുത്തലിനെ തുടര്‍ന്ന്‌ മ്യൂച്വല്‍ ഫണ്ടുകളുടെ കാഷ്‌ ഹോള്‍ഡിംഗ്‌ 16 മാസത്തെ താഴ്‌ന്ന നിലയില്‍ എത്തി. നീക്കിവെച്ച ധനശേഖരം തിരുത്തലില്‍ ഓഹരികള്‍ വാങ്ങാനായി മ്യൂച്വല്‍ ഫണ്ടുകള്‍ വിനിയോഗിച്ചുവെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

തിരുത്തലില്‍ 60 ശതമാനം മ്യൂച്വല്‍ ഫണ്ടുകള്‍ അവയുടെ ധന ശേഖരം ഉപയോഗിച്ച്‌ ഓഹരികള്‍ വാങ്ങിയെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.

മാര്‍ച്ചില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ ധനശേഖരം 1.86 ലക്ഷം കോടി രൂപയായി കുറഞ്ഞു. ഫെബ്രുവരിയില്‍ ഇത്‌ 2.1 ലക്ഷം കോടി രൂപയായിരുന്നു.

കൈകാര്യം ചെയ്യുന്ന ആസ്‌തിയുടെ 4.73 ശതമാനമാണ്‌ നിലവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ കാഷ്‌ ആയി കൈവശം വെക്കുന്നത്‌.

X
Top