ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

കുട്ടികളുടെ പേരില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: പുതിയ സെബി നിയമം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കുട്ടികള്‍ക്കായുള്ള മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ മാതാപിതാക്കള്‍ക്കോ നിയമപരമായ രക്ഷാകര്‍ത്താക്കള്‍ക്കോ സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നിക്ഷേപിക്കാന്‍ അവസരം.ഇതിനായി സെബി വരുത്തിയ ഭേദഗതി ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നു. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2023 മെയ് 12 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച്, രക്ഷിതാവിന്റെ അല്ലെങ്കില്‍ നിയമപരമായ രക്ഷാകര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നോ സംയുക്ത അക്കൗണ്ടില്‍ നിന്നോ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരില്‍ മ്യൂച്വല്‍ നിക്ഷേപം നടത്താം.

അതേസമയം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ തുക മൈനറുടെ അക്കൗണ്ടിലേയ്ക്കായിരിക്കും ക്രെഡിറ്റ് ചെയ്യുക. അതായത് തുക പിന്‍വലിക്കുന്ന സമയത്ത് മൈനറുടെ പേരില്‍ കെവൈസി ഔപചാരികതകളോടെ അക്കൗണ്ട് ആവശ്യമാണ്.അതിനാല്‍, നിങ്ങളുടെ കുട്ടിക്ക് 18 വയസ്സ് തികഞ്ഞുകഴിഞ്ഞാല്‍, അവര്‍ നിക്ഷേപത്തിന്റെ ഏക ഉടമയാകും.

രക്ഷിതാക്കള്‍ക്ക് ഫണ്ടുകളുടെ മേല്‍ ഒരു നിയന്ത്രണവും ഉണ്ടാകില്ല എന്നര്‍ത്ഥം. ഓര്‍മ്മിക്കേണ്ട മറ്റൊരു കാര്യം അത്തരം നിക്ഷേപങ്ങള്‍ക്കുള്ള നികുതിയാണ്. ‘അതിന് രണ്ട് വശങ്ങളുണ്ട്.

കുട്ടിക്ക് 18 വയസ്സ് തികയുന്നതിനുമുമ്പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍, ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കാപിറ്റല്‍ ഗെയിന്‍ നികുതി രക്ഷിതാക്കള്‍ നല്‍കേണ്ടി വരും. 18 വയസിന് ശേഷം നിക്ഷേപം വീണ്ടെടുക്കുകയാണെങ്കില്‍ മൂലധന നേട്ടത്തിനുള്ള നികുതി കുട്ടികളുടെ കൈയില്‍ നിന്ന് ഈടാക്കും.

X
Top