സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

80,000 കോടി രൂപയുടെ വിപണി മൂല്യം നേടുന്ന ആദ്യ കേരള കമ്പനിയെന്ന നേട്ടം സ്വന്തമാക്കി മുത്തൂറ്റ് ഫിനാൻസ്

കൊച്ചി: ഓഹരി വിലയിലെ കുതിപ്പിന്റെ കരുത്തിൽ 80,000 കോടി രൂപയുടെ വിപണി മൂല്യം നേടുന്ന ആദ്യ കേരള കമ്പനിയെന്ന(Kerala Company) നേട്ടം മുത്തൂറ്റ് ഫിനാൻസിന്(Muthoot Finance) സ്വന്തം. ഇന്നലെ ഒരവസരത്തിൽ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരി വില 2,001 രൂപയ്ക്ക് മുകളിലെത്തിയതോടെ വിപണി മൂല്യം(Market Value) 82,240 രൂപയിലെത്തി.

വ്യാപാരാന്ത്യത്തിൽ ഓഹരി വില 1,986 രൂപയിലേക്ക് താഴ്ന്നിരുന്നു.

ഈ വർഷം ഫെബ്രുവരിയിൽ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരി വില 1,182 രൂപ വരെ താഴ്ന്നതിന് ശേഷമാണ് വൻ മുന്നേറ്റം നടത്തിയത്.

പശ്ചമേഷ്യയിൽ രാഷ്ട്രീയ സംഘർഷം മൂർച്ഛിച്ചതോടെ സ്വർണ വില കുതിച്ചുയർന്നതാണ് ഇന്നലെ മുത്തൂറ്റ് ഫിനാൻസ് ഓഹരികൾക്ക് പ്രിയം വർദ്ധിപ്പിച്ചത്.

രാജ്യത്തെ ഏറ്റവും സ്വർണ പണയ ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന് പുതിയ സാഹചര്യം ഏറെ ഗുണകരമാകുമെന്ന് നിക്ഷേപകർ വിലയിരുത്തുന്നു. നിലവിൽ 150 ടൺ സ്വർണ ശേഖരമാണ് മുത്തൂറ്റ് ഫിനാൻസിന്റെ കൈവശമുള്ളത്.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 1,196 കോടി രൂപയുടെ ലാഭമാണ് കമ്പനി നേടിയത്.

വിപണിയിലെ സാദ്ധ്യതകൾ കരുത്തിൽ മികച്ച വളർച്ച നേടുന്നതിനൊപ്പം നിക്ഷേപകർക്ക് പരമാവധി വരുമാനം ഉറപ്പുവരുത്താനാണ് ശ്രമം.

ജോർജ് അലക്സാണ്ടർ മുത്തൂറ്റ്
മാനേജിംഗ് ഡയറക്‌ടർ
മുത്തൂറ്റ് ഫിനാൻസ്

X
Top