കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

മസ്കിൻ്റെ ആസ്തി കുത്തനെ ഇടിയുന്നു

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇലോൺ മസ്കിന്റെ ആസ്തിയിൽ വൻ ഇടിവ്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മസ്കിൻ്റെ ആസ്തിയിൽ 120 ബില്യൺ ഡോളറിന്റെ അതായത്, 10 ലക്ഷം കോടിയിലേറെ രൂപയുടെ ഇടിവാണ് ഉണ്ടായത്.

ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് എന്നിവയുടെ സിഇഒ ആണ് ഇലോൺ മസ്ക്. കൂടാതെ, ഇപ്പോൾ യുഎസ് ഗവൺമെന്റിൽ മുതിർന്ന ഉപദേശക സ്ഥാനത്ത് സേവനമനുഷ്ഠിക്കുന്നയാളുമാണ്.

ഈ വർഷത്തിൻ്റെ തുടക്കം മുതൽ തന്നെ ഇലോൺ മസ്കിൻ്റെ ആസ്തിയിൽ ഏകദേശം 25 ശതമാനം ഇടിവുണ്ടായതായാണ് റിപ്പോർട്ട്. 2021 ജനുവരിയിലാണ് ഇലോൺ മസ്‌ക് സമ്പന്ന പട്ടികയിൽ ഇടം നേടിയത്.

അന്ന് മുതലുള്ള പദവി മസ്‌ക് ആർക്കും വിട്ടുകൊടുക്കാതെ ഇപ്പോഴും നിലനിർത്തുന്നു. 330 ബില്യൺ ഡോളർ ആണ് ഇലോൺ മസ്കിൻ്റെ ആസ്തി. ടെസ്‌ലയുടെ ഓഹരി വിലയിലെ ഇടിവ്, മസ്കിന്റെ രാഷ്ട്രീയ ഇടപെടലുകൾ എന്നിവ തിരിച്ചടിയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്

ഇലോൺ മസ്‌കിന്റെ ആസ്‌തിക്ക് പിന്നിലുള്ള കാരണം സ്‌പേസ് എക്‌സിലെ വരുമാനമാണ്.കമ്പനിയുടെ ഏകദേശം 42% ഓഹരികൾ ഒരു ട്രസ്റ്റ് വഴി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

2024 ഡിസംബറിൽ സ്‌പേസ് എക്‌സിന്റെ മൂല്യം ഏകദേശം 350 ബില്യൺ ഡോളറായിരുന്നു. സ്‌പേസ് എക്‌സിൽ നിന്നുള്ള മസ്‌കിന്റെ സമ്പത്ത് 136 ബില്യൺ ഡോളറാണ്.

ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഉടമസ്ഥതയാണ് മസ്‌കിന്റെ ആസ്തിയുടെ രണ്ടാമത്തെ കാരണം. കമ്പനിയുടെ ഏകദേശം 13% അദ്ദേഹത്തിന് സ്വന്തമാണ്, 2025 ഫെബ്രുവരി 28 ലെ കണക്കുകൾ അനുസരിച്ച് ഇത് 942.37 ബില്യൺ ഡോളറായി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ 79% ഓഹരികളും മസ്കിന്റെ സ്വന്തമാണ്. കൂടാതെ, എക്സ്എഐ, ദി ബോറിംഗ് കമ്പനി, ന്യൂറലിങ്ക് എന്നിവയിലും മസ്കിന് ഓഹരികളുണ്ട്, ഇവയ്ക്ക് യഥാക്രമം 22.6 ബില്യൺ ഡോളർ, 3.33 ബില്യൺ ഡോളർ, 2.07 ബില്യൺ ഡോളർ മൂല്യമുണ്ട്.

X
Top