സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

സുരക്ഷാ പിഴവുകളെക്കുറിച്ചു കൂടുതല്‍ ആരോപണം ഉയര്‍ന്നതോടെ ബോയിങ്‌ കുരുക്കില്‍

വാഷിങ്‌ടണ്‍: സുരക്ഷാ പിഴവുകളെക്കുറിച്ചു കൂടുതല്‍ പരാതി ഉയര്‍ന്നതോടെ ബോയിങ്‌ കുരുക്കില്‍. കമ്പനിയുടെ വൈഡ്‌ ബോഡി 787 ഡ്രീംലൈനറിന്റെയും 777 ജെറ്റുകളുടെയും രൂപകല്‍പനയില്‍ ഘടനാപരമായ പിഴവുകളുണ്ടെന്നാണ്‌ ആരോപണം.

ബോയിങ്ങില്‍ 10 വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ച സാം സാലെഹോറാണ്‌ ആരോപണവുമായി രംഗത്തെത്തിയത്‌.

787 ഡ്രീംലൈനറിന്റെ നിര്‍മാണത്തില്‍ ബോയിങ്‌ കുറുക്കുവഴി സ്വീകരിച്ചെന്നാണു പ്രധാന ആരോപണം. 777ലും സുരക്ഷാ പ്രശ്‌നങ്ങളുണ്ട്‌. ആശങ്കകള്‍ ബോയിങ്‌ മാനേജ്‌മെന്റിനെ അറിയിച്ചതായി അദ്ദേഹം വ്യക്‌തമാക്കി.

എന്നാല്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം വിമാനങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ വിപണിയിലെത്തിക്കാനാണു കമ്പനി ശ്രമിച്ചതത്രേ.

തിരിച്ചറിഞ്ഞ എന്‍ജിനീയറിങ്‌ പ്രശ്‌നങ്ങള്‍ ബോയിങ്‌ 787, 777 വിമാനങ്ങളുടെ ഘടനാപരമായ സമഗ്രതയെ ബാധിക്കുന്നുണ്ട്‌. തിരുത്തിയില്ലെങ്കില്‍ അപകടങ്ങള്‍ക്കു കാരണമാകുമെന്നാണ്‌ ആരോപണം.

ആരോപണങ്ങളില്‍ അനേ്വഷണം നടത്തുകയാണെന്ന്‌ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌.എ.എ) സ്‌ഥിരീകരിച്ചു. ആരോപണങ്ങളെക്കുറിച്ചു വിശദീകരണം നല്‍കാന്‍ ബോയിങ്‌ സിഇഒ ഡേവിഡ്‌ കാല്‍ഹൂണിനോട്‌ അടുത്തയാഴ്‌ച ഹാജരാകാന്‍ യു.എസ്‌. സെനറ്റ്‌ ഉപസമിതി ആവശ്യപ്പെട്ടിട്ടുണ്ട്‌.

777 വിമാനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കൃത്യതയില്ലാത്തതാണെന്നു ബോയിങ്‌ പ്രതികരിച്ചു. കഴിഞ്ഞ ജനുവരിയില്‍ ബോയിങ്‌ 737 മാക്‌സിന്റെ ഡോര്‍ പാനല്‍ യാത്രയുടെ മധ്യത്തില്‍ പൊട്ടിത്തെറിച്ചത്‌ വിവാദമായിരുന്നു. സംഭവത്തിന്‌ ശേഷം സുരക്ഷാ നിലവാരത്തെക്കുറിച്ചും പരാതല ഉയര്‍ന്നിരുന്നു.

യു.എസ്‌. നഗരമായ ഡെന്‍വറില്‍ പറന്നുയര്‍ന്നതിന്‌ തൊട്ടുപിന്നാലെ ബോയിങ്‌ വിമാനത്തില്‍ നിന്ന്‌ എന്‍ജിന്‍ കവര്‍ വീണ സംഭവം ഉള്‍പ്പെടെ രാജ്യാന്തര ചര്‍ച്ചയായിരുന്നു.

X
Top