ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഓഹരി തിരിച്ചുവാങ്ങലിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ഓഹരി തിരിച്ചുവാങ്ങലിനുള്ള റെക്കോര്‍ഡ് തീയതിയായി ഡിസംബര്‍ 23 നിശ്ചയിച്ചിരിക്കാണ് ത്രിവേണി ടര്‍ബൈന്‍. 1 രൂപ മുഖവിലയുള്ള ഓഹരി, ടെന്‍ഡര്‍ ഓഫര്‍ വഴി 350 രൂപയ്ക്ക് തിരിച്ചുവാങ്ങും.മൊത്തം ചെലവഴിക്കുന്ന തുക 1,90,00,00,000 രൂപ.

0.71 ശതമാനം ഉയര്‍ന്ന് 296.20 രൂപയിലാണ് സ്റ്റോക്ക് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. 1 വര്‍ഷത്തിലെ നേട്ടം 55.94 ശതമാനം. 2022 ല്‍ 54.75 ശതമാനവും ഉയര്‍ന്നു.

മൂന്നുവര്‍ഷത്തെ നേട്ടം 170 ശതമാനത്തിലധികം.ഡിസംബര്‍ 9 ലെ 307.60 രൂപയാണ് 52 ആഴ്ച ഉയരം. ജൂണ്‍ മാസത്തില്‍ രേഖപ്പെടുത്തിയ 147.25 രൂപ 52 ആഴ്ച താഴ്ചയാണ്.

നിലവില്‍ 52 ആഴ്ച താഴ്ചയില്‍ നിന്നും 101.15 ശതമാനം ഉയര്‍ച്ചയിലും 52 ആഴ്ച നേട്ടത്തില്‍ നിന്നും 3.70 ശതമാനം താഴെയുമാണ് ട്രേഡിംഗ്.1995 ല്‍ രൂപം കൊണ്ട ത്രിവേണി 6063.5 കോടി രൂപ വിപണി മൂല്യമുള്ള മിഡ്ക്യാപ്പ് ഓഹരിയാണ്. എഞ്ചിനീയറിംഗ് രംഗത്താണ് പ്രവര്‍ത്തനം.

ടര്‍ബൈന്‍, സ്പെയറുകള്‍, വില്‍പന, സേവനങ്ങള്‍, കയറ്റുമതി, ടര്‍ബൈന്‍ പ്രൊജക്ട് എന്നിവയാണ് സേവനങ്ങളും വരുമാന സ്രോതസ്സും.ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 266.49 കോടി രൂപയുടെ വരുമാനം നേടി. തൊട്ടുമുന്‍ പാദത്തേക്കാള്‍ 9.07 ശതമാനം കൂടുതലാണ് ഇത്. ലാഭം 38.33 കോടി രൂപയാണ്.

67.78 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈവശം വയ്ക്കുന്നു. 16.97 ശതമാനം ഓഹരികള്‍ വിദേശ നിക്ഷേപകരുടേയും 11.56 ശതമാനം ഓഹരികള്‍ ആഭ്യന്തര നിക്ഷേപകരുടേയും പക്കലാണ്.

X
Top