ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

4 വര്‍ഷത്തില്‍ 700 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍

മുംബൈ: ലിസ്റ്റ് ചെയ്തതു മുതല്‍ നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കുന്ന ഓഹരിയാണ് ഫൈന്‍ ഓര്‍ഗാനിക്‌സിന്റേത്. 2018 ജൂലൈ 2ന് 4 ശതമാനത്തിലധികം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്ത ഓഹരി ഇതുവരെ ഏതാണ്ട് 700 ശതമാനത്തോളം ഉയര്‍ന്നു.

ഓഹരി വില ചരിത്രം
കഴിഞ്ഞ ഒരു മാസത്തില്‍ 22 ശതമാനം നേട്ടമാണ് ഓഹരി കൈവരിച്ചത്. 5090 രൂപയില്‍ നിന്നും 6250 രൂപയിലേയ്ക്കായിരുന്നു ഉയര്‍ച്ച. ആറ് മാസത്തെ കണക്കെടുത്താല്‍ 70 ശതമാനമാനവും ഒരു വര്‍ഷത്തില്‍ 115 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടവുമാണ് ഓഹരി സ്വന്തമാക്കിയത്.

2 വര്‍ഷത്തില്‍ 175 ശതമാനവും മൂന്നുവര്‍ഷത്തില്‍ 350 ശതമാനവും നാല് വര്‍ഷത്തില്‍ 675 ശതമാനവും വളര്‍ച്ച രേഖപ്പെടുത്താന്‍ ഓഹരിയ്ക്കായി. ഐപിഒ അലോട്ടി നാളിതുവരെ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍, അതിന്റെ മൂല്യം 783 രൂപ മുതല്‍ 6250 രൂപവരെയാകുമായിരുന്നു. ഏകദേശം 700 ശതമാനം റിട്ടേണാണ് ഇത്.

അതായത് ഒരു ലോട്ടിലെ നിക്ഷേപമായ 14,877 രൂപ ഇന്ന് ഏകദേശം 1.19 ലക്ഷം രൂപയായി മാറിയിരിക്കും.

X
Top