രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

ഡോണൾഡ് ട്രംപുമായി ഖത്തറിൽ കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കുടിക്കാഴ്ച നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഖത്തറിൽ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച.

ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ദോഹയിലെ ലുസെൽ പാലസിൽ വെച്ചായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഖത്തർ ട്രംപിന് നൽകുന്ന അത്താഴവിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച.

ട്രംപ് ജനുവരിൽ അധികാരമേറ്റെടുത്തതിന് ശേഷം ഇത് രണ്ടാം തവണയാണ് ഡോണൾഡ് ട്രംപും മുകേഷ് അംബാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്. സൗദി അറേബ്യയിലെ സന്ദർശനത്തിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഖത്തറിൽ.

ബുധനാഴ്ച രാവിലെ റിയാദിൽ ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്തതിനു പിന്നാലെ പ്രാദേശിക സമയം ഉച്ചക്ക് 2.20ഓടെയാണ് ഹമദ് വിമാനത്താവളത്തിൽ പറന്നിറങ്ങിയത്.

അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരിട്ടെത്തി സ്വീകരിച്ചു. വൻ നിക്ഷേപങ്ങളും, കരാറുകളുമായി ശ്രദ്ധേയമായ സൗദി സന്ദർശനത്തിനു പിന്നാലെ ഖത്തറിലും വ്യാഴാഴ്ച യു.എ.ഇയിലുമെത്തുന്ന അമേരിക്കൻ പ്രസിഡന്റിന്റെ പശ്ചിമേഷ്യൻ പര്യടനത്തെ ഏറെ പ്രതീക്ഷയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ കാര്യമായ മുന്നേറ്റവും ട്രംപ് സന്ദർശനത്തോടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

X
Top