രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

വീണ്ടും അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട് എംടിഎന്‍എല്‍

രു കാലത്ത് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട പൊതുമേഖല ടെലികോം കമ്പനിയാണ് ബിഎസ്എന്‍എല്‍. എന്നാല്‍ സര്‍ക്കാരിന്റെ സമയോജിയ ഇടപെടല്‍ മൂലം അടുത്തിടെ വര്‍ഷങ്ങള്‍ക്കു ശേഷം കമ്പനി ലാഭം രേഖപ്പെടുത്തിയിരുന്നു.

ഇന്ന് ഇന്ത്യന്‍ ടെലികോം മേഖലയില്‍ സ്വകാര്യ വമ്പന്‍മാരായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നിവര്‍ക്ക് കടുത്ത മത്സരമാണ് ബിഎസ്എന്‍എല്‍ നല്‍കുന്നത്. കേന്ദ്രത്തിന്റെ ഉത്തേജക പാക്കേജുകളായിരുന്നു ബിഎസ്എന്‍എല്ലിനെ രക്ഷിച്ചത്.

എന്നാല്‍ ബിഎസ്എന്‍എല്ലിനെ പോലെ തന്നെ ചരിത്രപ്രസിദ്ധമായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് നിലവില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. കമ്പനിയെ നിലനിര്‍ത്തുന്നതിന് മോദി സര്‍ക്കാര്‍ പ്രത്യേക പാക്കേജുകള്‍ അനുവദിച്ചിരുന്നു.

എന്നാല്‍ ഇതിനു ശേഷവും എംടിഎന്‍എല്‍ തുടര്‍ച്ചയായി വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നു. എംടിഎന്‍എല്ലിന്റെ ആസ്തികള്‍ നിഷ്‌ക്രിയ ആസ്തിയില്‍ ഉള്‍പ്പെടുത്താതിരിക്കാനുള്ള നീക്കങ്ങളാണ് നിലവില്‍ അണിയറയില്‍ നടുക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം എംടിഎന്‍എല്ലിന്റെ അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തികളായി പ്രഖ്യാപിക്കില്ലെന്ന് ഉറപ്പാക്കാന്‍ മെയ് 16 ന് കാബിനറ്റ് സെക്രട്ടറി ടി വി സോമനാഥന്റെ അധ്യക്ഷതയില്‍ സര്‍ക്കാര്‍ ബാങ്കുകളുമായി ഒരു യോഗം നടത്തും.

എംടിഎന്‍എല്ലിനെ പാപ്പരത്വ കെണിയില്‍ നിന്ന് സര്‍ക്കാര്‍ എങ്ങനെ രക്ഷിക്കുമെന്നാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്. കമ്പനിയുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്നു കണ്ടറിയണം.

നിലവില്‍ എംടിഎന്‍എല്ലിന് വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 8,600 കോടിയിലധികം രൂപയുടെ വായ്പ ബാധ്യതയുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുസിഒ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയുള്‍പ്പെടെ നിരവധി പൊതുമേഖലാ ബാങ്കുകളാണ് എംടിഎന്‍എല്ലിന് വായ്പകള്‍ അനുവദിച്ചിരിക്കുന്നത്.

X
Top