സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

കൂടുതല്‍ ലോകോത്തര ബ്രാന്‍ഡുകളുമായി മോട്ടോ വോള്‍ട്ട്

കൊച്ചി: ഇന്ത്യയിലെ ഏക മള്‍ട്ടി ബ്രാന്‍ഡ് സൂപ്പര്‍ ബൈക്ക് ഫ്രാഞ്ചൈസി ആയ, മോട്ടോ വോള്‍ട്ട് കൂടുതല്‍ ലോകോത്തര ബ്രാന്‍ഡുകള്‍ ഇന്ത്യയിലെത്തിക്കും. മോറിനിയും സോണ്ടസും ഇവയില്‍ ഉള്‍പ്പെടും.
ഈ വര്‍ഷം ഡിസംബറോടെ 23 ഡീലര്‍ഷിപ്പുകള്‍ തുടങ്ങാനാണ് പരിപാടി. ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ബ്രാന്‍ഡുകളില്‍ നിന്നുള്ള ഉല്പന്നങ്ങള്‍ ലഭ്യമാക്കും. ഉടന്‍ തന്നെ, മോറിസ്, സോണ്ടെസ് ശ്രേണിയിലെ സൂപ്പര്‍ ബൈക്കുകള്‍ക്കു പുറമേ നിരവധി ലോകോത്തര ബ്രാന്‍ഡുകളും എത്തിക്കും.
ഇന്ത്യയുടെ ഏക മള്‍ട്ടി- ബ്രാന്‍ഡ് സൂപ്പര്‍ ബൈക്ക് ഫ്രാഞ്ചൈസി എന്ന നിലയില്‍, ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത കൂടുതല്‍ വര്‍ദ്ധിച്ചു വരികയാണെന്ന് ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ വികാസ് ജബാഖ് പറഞ്ഞു. ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുടെ മള്‍ട്ടി ബ്രാന്‍ഡാണ് മോട്ടോ വോള്‍ട്ട്.
മോട്ടോ വോള്‍ട്ടിലെ പ്രൊഫഷണലുകള്‍ക്ക് ആഗോള നിലവാരം അനുസരിച്ചുള്ള പരിശീലനം നല്കും. വില്പന, വില്പനാനന്തര സേവനം, ഉപഭോക്തൃ അനുഭവം എന്നിവ ഓട്ടോ വോള്‍ട്ടില്‍ പരിശീലനം നല്കും.
മോട്ടോറിങ്ങ് ആവശ്യകതയ്ക്കുള്ള ഒരു വണ്‍- സ്‌റ്റോപ്പ് ഷോപ്പാണ് മോട്ടോ വോള്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് motovault.com. ആദീശ്വര്‍ ഓട്ടോ റൈഡിന് ഹൈദരാബാദില്‍ 2.5 ഏക്കര്‍ സ്ഥലത്തുള്ള പ്ലാന്റില്‍ പ്രതിവര്‍ഷം 30,000 യൂണിറ്റ് ഉദ്പാദന ശേഷി ഉണ്ട്. 20,000-ത്തിലേറെ സൂപ്പര്‍ ബൈക്ക് കസ്റ്റമേഴ്‌സാണ് കമ്പനിക്കുള്ളത്.
മഹാവീര്‍ ഗ്രൂപ്പ് 1998-ലാണ് സ്ഥാപിതമായത്. മെര്‍സിഡസ് ബെന്‍സ്, ഇസുസു മോട്ടോഴേസ്, സ്‌കോഡ എന്നിവയുടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിതരണക്കാരാണ്.

X
Top