
ന്യൂയോർക്ക്: ആഗോള ഇടപാടുകളിലെ മാന്ദ്യത്തെ നേരിടാൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് ബിസിനസ്സ് പാടുപ്പെടുന്നതിനിടയിൽ ലാഭത്തിൽ 30 ശതമാനം ഇടിവ് രേഖപ്പെടുത്തി പ്രമുഖ സാമ്പത്തിക സ്ഥാപനമായ മോർഗൻ സ്റ്റാൻലി (MS.N). സ്ഥാപനത്തിന്റെ നിക്ഷേപ ബാങ്കിംഗിൽ നിന്നുള്ള വരുമാനം രണ്ടാം പാദത്തിൽ 55 ശതമാനം ഇടിഞ്ഞു. അതേസമയം സ്ഥാപനത്തിന്റെ വലിയ വാൾ സ്ട്രീറ്റ് എതിരാളിയായ ജെപിമോർഗൻ ചെയ്‌സ് & കമ്പനി സമാനമായ ഇടിവ് പ്രതിഫലിക്കുകയും ട്രേഡിംഗ് വരുമാനത്തിൽ 8% വർധനവ് രേഖപ്പെടുത്തുകയും ചെയ്തു. ദീർഘകാല വരുമാന സ്രോതസ്സായി കാണുന്ന ബാങ്കിന്റെ വെൽത്ത് മാനേജ്മെന്റ് ബിസിനസ്സ്, ഇടപാടുകളിലെ മാന്ദ്യം നികത്താൻ ഈ പാദത്തിൽ കാര്യമായൊന്നും ചെയ്തില്ല. ഇതേ തുടർന്ന് ബിസിനസിൽ നിന്നുള്ള വരുമാനം 6% കുറയുകയും മോർഗൻ സ്റ്റാൻലിയുടെ അറ്റവരുമാനത്തിൽ 11% ഇടിവുണ്ടാക്കുകയും ചെയ്തു.
സ്ഥാപനത്തിന്റെ ഇക്വിറ്റി വരുമാനം, ഫിക്സഡ് ഇൻകം അണ്ടർറൈറ്റിംഗ് വരുമാനം എന്നിവ യഥാക്രമം 86 ശതമാനം, 49 ശതമാനം വീതം ഇടിഞ്ഞു. ജൂൺ 30 ന് അവസാനിച്ച പാദത്തിൽ ബാങ്ക് 2.4 ബില്യൺ ഡോളർ അഥവാ ഒരു ഷെയറൊന്നിന് 1.39 ഡോളർ ലാഭം റിപ്പോർട്ട് ചെയ്തു, ഒരു വർഷം മുമ്പ് ഇത് 3.4 ബില്യൺ ഡോളർ അല്ലെങ്കിൽ ഒരു ഷെയറിന് 1.85 ഡോളർ ആയിരുന്നു. റീഫിനിറ്റിവിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഒരു ഷെയറിന് ശരാശരി $1.53 ലാഭം അനലിസ്റ്റുകൾ പ്രതീക്ഷിച്ചിരുന്നു. കൂടാതെ അംഗീകൃതമല്ലാത്ത വ്യക്തിഗത ഉപകരണങ്ങളുടെയും റെക്കോർഡ്-കീപ്പിംഗ് ആവശ്യകതകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട ഒരു റെഗുലേറ്ററി കാര്യത്തിന് 200 മില്യൺ ഡോളർ ചെലവ് രേഖപ്പെടുത്തിയതായും ബാങ്ക് അറിയിച്ചു.