Alt Image
1.11 ലക്ഷം കോടി ചെലവുള്ള ഇന്ത്യയുടെ രണ്ട് വൻ അന്തർവാഹിനി പദ്ധതികൾക്ക് അന്തിമാനുമതി ഉടൻ ◆ ആഗോള സ്വർണശക്തിയാകാൻ ഇന്ത്യ; പദ്ധതിയുടെ രൂപരേഖ നിതി ആയോഗ് വൈകാതെ അവതരിപ്പിച്ചേക്കും ◆ മൊത്തവില സൂചിക 12.29 ശതമാനമായി ഉയർന്നു ◆ ആഗോള ഡീസൽ ക്ഷാമം: ഇന്ത്യൻ എണ്ണശുദ്ധീകരണ കമ്പനികൾക്ക് നേട്ടമാകുമെന്ന് റിപ്പോർട്ട് ◆ ബിസിനസ് വളർച്ചയിൽ തിളങ്ങി കേരള ബാങ്കുകൾ ◆

2027ല്‍ സെന്‍സെക്‌സ്‌ 95,000 പോയിന്റിലെത്തുമെന്ന് മോര്‍ഗന്‍ സ്‌റ്റാന്‍ലി

മുംബൈ: 2027ല്‍ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും കരുത്താര്‍ജ്ജിക്കുമെന്ന്‌ ആഗോള ബ്രോക്കറേജ്‌ സ്ഥാപനമായ മോര്‍ഗന്‍ സ്‌റ്റാന്‍ലി. അടുത്ത വര്‍ഷം ഡിസംബറോടെ സെന്‍സെക്‌സ്‌ 16 ശതമാനം ഉയര്‍ന്ന്‌ 95,000 പോയിന്റിലെത്തുമെന്നാണ്‌ മോര്‍ഗന്‍ സ്‌റ്റാന്‍ലിയുടെ പ്രവചനം. മെച്ചപ്പെടുന്ന കോര്‍പ്പറേറ്റ്‌ വരുമാന വളര്‍ച്ച, ആകര്‍ഷകമായ മൂല്യനിര്‍ണ്ണയം, സ്വകാര്യ മേഖലയിലെ നിക്ഷേപ വര്‍ദ്ധനവ്‌ എന്നിവയാണ്‌ വിപണിക്ക്‌ അനുകൂലമാകുന്ന ഘടകങ്ങളായി ചൂണ്ടിക്കാണിക്കുന്നത്‌.

2027ലെ വിപണി സാധ്യതകള്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ടില്‍ സെന്‍സെക്‌സ്‌ 95,000 എന്ന ലക്ഷ്യത്തിലെത്താന്‍ 50 ശതമാനം സാധ്യതയാണ്‌ മോര്‍ഗന്‍ സ്‌റ്റാന്‍ലി കല്‍പ്പിക്കുന്നത്‌. വിപണി അതിശക്തമായ മുന്നേറ്റം നടത്തുകയാണെങ്കില്‍ സെന്‍സെക്‌സ്‌ 1,05,000 വരെ എത്താന്‍ 30 ശതമാനം സാധ്യതയും പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ 68,000 വരെ ഇടിയാന്‍ 20 ശതമാനം സാധ്യതയുമാണ്‌ പ്രവചിക്കുന്നത്‌.

95,000 പോയിന്റ്‌ നിലവാരത്തില്‍ എത്തുമ്പോള്‍, സെന്‍സെക്‌സിന്റെ പി/ഇ 23 ആയിരിക്കും. 25 വര്‍ഷത്തെ ശരാശരിയായ 22 മടങ്ങിനേക്കാള്‍ അല്‌പം മാത്രം ഉയര്‍ന്ന നിലയായിരിക്കും ഇത്‌. കണ്‍സ്യൂമര്‍ ഡിസ്‌ക്രീഷണറി, ഇന്‍ഡസ്‌ട്രിയല്‍സ്‌, ഫിനാന്‍ഷ്യല്‍സ്‌ എന്നീ മേഖലകള്‍ക്ക്‌ ‘ഓവര്‍വെയിറ്റ്‌’ റേറ്റിംഗും എനര്‍ജി, മെറ്റീരിയല്‍സ്‌, യൂട്ടിലിറ്റീസ്‌, ഹെല്‍ത്ത്‌കെയര്‍ എന്നിവയ്‌ക്ക്‌ ‘അണ്ടര്‍വെയിറ്റ്‌’ റേറ്റിംഗുമാണ്‌ നല്‍കിയിരിക്കുന്നത്‌.

ഐടി മേഖലയ്‌ക്ക്‌ ‘ഈക്വല്‍-വെയിറ്റ്‌’ റേറ്റിഗ്‌ നല്‍കിയിരിക്കുന്നു. എഐ ആപ്ലിക്കേഷനുകളുടെ വികസനത്തിനും വിന്യാസത്തിനുമുള്ള വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ്‌ ഇന്ത്യന്‍ ഐടി സേവന കമ്പനികള്‍ക്ക്‌ ഗുണകരമാകുമെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു.

X
Top