രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

റോഡിൽ കുഴിയെടുക്കാൻ ഇനി മൊബൈൽ ആപ്പിലൂടെ നോട്ടിസ് നൽകണം

ന്യൂഡൽഹി: ടെലികോം കേബിൾ കടന്നുപോകുന്ന സ്ഥലത്ത് സർക്കാർ വകുപ്പുകൾക്കടക്കം കുഴിയെടുക്കണമെങ്കിൽ ഇനി ‘കോൾ ബിഫോർ യു ഡിഗ്’ എന്ന മൊബൈൽ ആപ് വഴി മുൻകൂർ നോട്ടിസ് നൽകണം.

ഏകോപനമില്ലാത്ത കുഴിക്കൽ നടപടികൾ വഴി പ്രതിവർഷം 3,000 കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടാകുന്നുവെന്നാണ് കണക്ക്. ഇത് തടയാനുള്ള ആപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

ഇന്ത്യ ടെലഗ്രാഫ് (ഇൻഫ്രാസ്ട്രക്ചർ സേഫ്റ്റി) ചട്ടം കേന്ദ്രം ഇതിനായി വിജ്ഞാപനം ചെയ്തിരുന്നു.

കേബിളിന് കേടുപാടുണ്ടായാൽ അത് പൂർവസ്ഥിതിയിലാക്കാനുള്ള പൂർണചെലവ് കുഴിയെടുക്കുന്ന വ്യക്തി നൽകണമെന്നും വ്യവസ്ഥയുണ്ട്.

X
Top