കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

1,430 കോടി രൂപയുടെ മികച്ച ലാഭം നേടി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

ന്യൂഡൽഹി: കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 857 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ പാദത്തിൽ 67 ശതമാനം വാർഷിക വളർച്ചയോടെ (YoY) 1,430 കോടി രൂപയുടെ ലാഭം നേടി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം). അതേപോലെ കമ്പനിയുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 11,765 കോടി രൂപയിൽ നിന്ന് 67 ശതമാനം വർധിച്ച് 19,613 കോടി രൂപയായി.

ഈ പാദത്തിൽ ഓട്ടോ, ഫാം വിഭാഗങ്ങളിൽ നിന്ന് എക്കാലത്തെയും ഉയർന്ന ത്രൈമാസ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിൽ നിന്നുള്ള വരുമാനം 18,995 കോടി രൂപയായിരുന്നു. കൂടാതെ കാർഷിക ഉപകരണ മേഖലയിലെ (എഫ്ഇഎസ്) വിപണി വിഹിതം 0.9 ശതമാനം വർധിച്ച് 42.7 ശതമാനമായി ഉയർന്നതായി കമ്പനി പറഞ്ഞു. ഒപ്പം ഈ വിഭാഗം എക്കാലത്തെയും ഉയർന്ന ആഭ്യന്തര ത്രൈമാസ വോള്യങ്ങളായ 11,2300 ട്രാക്ടറുകളും 5100 ട്രാക്ടറുകളുടെ കയറ്റുമതിയും നേടി.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഈ പാദത്തിലെ മാർജിൻ 11.9 ശതമാനമായി ഉയർന്നു. എസ്‌യുവി റവന്യൂ വിപണി വിഹിതത്തിൽ എം ആൻഡ് എം ഒന്നാം സ്ഥാനം നിലനിർത്തുന്നു, അതേസമയം 42.7 ശതമാനം ട്രാക്ടർ വിപണി വിഹിതവുമായി എഫ്‌ഇഎസ് വിഭാഗത്തിൽ കമ്പനി അതിന്റെ നേതൃസ്ഥാനം ശക്തിപ്പെടുത്തി. എന്നാൽ മികച്ച ഫലമായിട്ട് പോലും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഓഹരി 2.3 ശതമാനം ഇടിഞ്ഞ് 1,235.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top