Alt Image
രാജ്യത്തിൻറെ നിര്‍മാണമേഖലയില്‍ ഉണര്‍വ് ◆ ഇന്ത്യയുടെ ധനക്കമ്മി ലക്ഷ്യം കൈവരിക്കാനാകുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്; കോര്‍പ്പറേറ്റ് നികുതി വരുമാനത്തില്‍ വന്‍ വര്‍ധന ◆ ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆ നികുതി വരുമാനത്തില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച ◆ ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി ◆

മന്ത്രി രാജീവും സംഘവും സ്വിറ്റ്സർലൻഡിലെ ദാവോസിലേക്ക്

തിരുവനന്തപുരം: സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം 18നു പുറപ്പെടും.

ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ അഡീഷനൽ ചീഫ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി വിഷ്ണുരാജ്, ജനറൽ മാനേജർ എം.വർഗീസ് എന്നിവരാണു മറ്റു സംഘാംഗങ്ങൾ. 19 മുതൽ 23 വരെ നടക്കുന്ന സമ്മേളനത്തിൽ കേരളത്തിന്റെ പ്രത്യേക പവലിയനുണ്ടാകും. ഇവിടെ നിക്ഷേപകരുമായി സംഘം കൂടിക്കാഴ്ച നടത്തും.

സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളം മുടക്കുന്നതു 10 കോടി രൂപയാണ്. ഇതിൽ 6.8 കോടി രൂപ ഇവന്റ് മാനേജ്മെന്റ് ഉൾപ്പെടെയുള്ള ചെലവുകൾക്കാണ്.

സാമ്പത്തിക ഫോറത്തിൽ സർക്കാരിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ഇവന്റ് മാനേജരായി ബിസിനസ് കൂട്ടായ്മയായ ഫിക്കിയെ (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) വ്യവസായ വകുപ്പ് തിരഞ്ഞെടുത്തിരുന്നു.

X
Top