Alt Image
ഇന്ത്യൻ കയർ കയറ്റുമതിയിൽ 52% വളർച്ച; വരുമാനം 6,614 കോടി രൂപയായി ◆ നികുതി വരുമാനത്തില്‍ കുതിച്ച് കേരളം; ദേശീയ ശരാശരിയേക്കാള്‍ വളര്‍ച്ച ◆ ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി ◆ ജിഎസ്ടി നിയമ ലംഘനങ്ങളിൽ പുതിയ നിർദേശം; വഴിയിൽ തടഞ്ഞ് പരിശോധന വേണ്ട, അറസ്റ്റ് വേണ്ട ◆ പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ ഇളവ് ഡിസംബർ 31 വരെ നീട്ടി ◆

ഒക്ടോബറിലെ ജിഎസ്ടി വരുമാനം 2.31 ലക്ഷം കോടി

ന്യൂഡൽഹി: ഒക്ടോബറിലെ ജി.എസ്.ടി. വരുമാനത്തിൽ റെക്കോഡ് വർധന. മുൻവർഷത്തെ അപേക്ഷിച്ച് 22.9 ശതമാനമാണ് വർധന. ഉത്സവ സീസണിലെ റെക്കോഡ് വിൽപ്പനയും ഇറക്കുമതി വരുമാനത്തിലുണ്ടായ മുന്നേറ്റവുമാണ് ഈ നേട്ടത്തിന് പിന്നിൽ. ഒക്ടോബറിലെ ജി.എസ്.ടി. വരുമാനം 2.31 ലക്ഷം കോടി രൂപയായി.

നടപ്പ് സാമ്പത്തികവർഷത്തെ രണ്ടാമത്തെ ഉയർന്ന വരുമാനമാണിത് (ഏപ്രിലിലെ 2.43 ലക്ഷം കോടി രൂപയ്ക്ക് തൊട്ടുപിന്നിൽ). നാലാമത്തെ മാസമാണ് ജി.എസ്.ടി. വരുമാനം രണ്ട് ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വരുന്നത്.

വാഹനവിൽപ്പനയിൽ മികച്ച നേട്ടമുണ്ടാക്കാനായി. 5,28,384 യൂണിറ്റുകൾ വിറ്റഴിച്ചതോടെ, നടപ്പ് സാമ്പത്തികവർഷത്തിൽ ആദ്യമായി 5.2 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് മറികടന്നു.
രാജ്യത്തെ സാമ്പത്തിക മുന്നേറ്റത്തിന്റെ സൂചനയാണ് ജി.എസ്.ടി.യിലെ കുതിപ്പ്. ഇറക്കുമതി ജി.എസ്.ടി. വരുമാനം 42.2 ശതമാനം വർധിച്ച് 72,246 കോടി രൂപയായി.

അതേസമയം, ആഭ്യന്തര ജി.എസ്.ടി. വരുമാനം 15.8 ശതമാനം വർധിച്ച് 1.59 ലക്ഷം കോടി രൂപയിലെത്തി.

നടപ്പ് സാമ്പത്തികവർഷത്തെ ആദ്യ ഏഴ് മാസത്തെ മൊത്തം ജി.എസ്.ടി. വരുമാനം 14.78 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിലെ 13.05 ലക്ഷം കോടി രൂപയെക്കാൾ 13.2 ശതമാനം വളർച്ചയാണ് നേടിയത്.

X
Top