ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

472 കോടി രൂപയുടെ ത്രൈമാസ ലാഭം നേടി മൈൻഡ്‌ട്രീ

ന്യൂഡെൽഹി: കഴിഞ്ഞ ജൂൺ പാദത്തിൽ 37.3 ശതമാനം (YoY) വർദ്ധനയോടെ 471.60 കോടി രൂപയുടെ നികുതിയാനന്തര ലാഭം നേടി മൈൻഡ്‌ട്രീ. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ കമ്പനിയുടെ നികുതി കഴിഞ്ഞുള്ള ലാഭം (PAT)  343.40 കോടി രൂപയായിരുന്നു. സമാനമായി ഈ പാദത്തിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 2,291.70 കോടി രൂപയിൽ നിന്ന് 36.2 ശതമാനം ഉയർന്ന് 3,121.10 കോടി രൂപയായി. ഡോളറിന്റെ അടിസ്ഥാനത്തിൽ വരുമാനം 28.6 ശതമാനം വർധിച്ച് 399.3 മില്യൺ ഡോളറായപ്പോൾ, സ്ഥിരമായ കറൻസി അടിസ്ഥാനത്തിൽ വരുമാനം തുടർച്ചയായി 5.5 ശതമാനം ഉയർന്നു. കഴിഞ്ഞ വർഷം മാർച്ചിലെ 18.9 ശതമാനവും 2021 ജൂൺ പാദത്തിലെ 17.7 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ പാദത്തിലെ എബിഐടിഡിഎ മാർജിൻ 19.2 ശതമാനമാണ്.

പണവും നിക്ഷേപവും എക്കാലത്തെയും ഉയർന്ന 500 മില്യൺ ഡോളറിലെത്തിയാതായി മൈൻഡ്ട്രീ ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു. ജൂൺ പാദത്തിൽ കമ്പനിയുടെ ഓർഡർ ബുക്ക് എക്കാലത്തെയും ഉയർന്നതാണെന്നും, ഇത് ബിസിനസ്-നിർണ്ണായക പരിവർത്തനം സ്കെയിലിൽ നൽകുന്നതിൽ തങ്ങളുടെ മൂല്യ നിർദ്ദേശത്തിന്റെ പ്രസക്തി പ്രതിഫലിപ്പിക്കുന്നതായും മൈൻഡ്ട്രീ പറഞ്ഞു.

X
Top