രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഖാദി മേഖലയുടെ വിറ്റുവരവ് 1.87 ലക്ഷം കോടി കടന്നു

മുംബൈ: ഇന്ത്യയുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ ചരിത്രപരമായ കുതിച്ചുചാട്ടം നടത്തി ഖാദി വിപണി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഖാദി, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന 1.87 ലക്ഷം കോടി രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തി. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് കുമാറാണ് ഈ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ 12 വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഖാദി മേഖലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2013-14 കാലയളവില്‍ 31,154 കോടി രൂപയായിരുന്ന വില്‍പ്പനയില്‍ നിന്ന് ആറ് മടങ്ങ് വര്‍ദ്ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഉല്‍പ്പാദന മേഖലയിലും സമാനമായ വളര്‍ച്ച ദൃശ്യമാണ്; 26,109 കോടി രൂപയില്‍ നിന്ന് 1.25 ലക്ഷം കോടി രൂപയിലേക്കാണ് ഉല്‍പ്പാദനം ഉയര്‍ന്നത്.

ഗ്രാമീണ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ഈ നേട്ടം വലിയ പങ്കുവഹിച്ചു. നിലവില്‍ 2.04 കോടിയിലധികം പേര്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്നും, അതില്‍ 80 ശതമാനവും സ്ത്രീകളാണെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ തൊഴില്‍ സൃഷ്ടി പദ്ധതി (PMEGP) വഴി കഴിഞ്ഞ വര്‍ഷം മാത്രം ആയിരക്കണക്കിന് പുതിയ യൂണിറ്റുകള്‍ സ്ഥാപിതമായത് ഗ്രാമീണ മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കി.

ഖാദി ഇപ്പോള്‍ കേവലം ഒരു വസ്ത്രം മാത്രമല്ല, പുതിയ ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെയും ഗ്രാമീണ അഭിവൃദ്ധിയുടെയും പ്രതീകമായി മാറിയിരിക്കുന്നവെന്ന് കെവിഐസി ചെയര്‍മാന്‍ പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഡിജിറ്റല്‍ വിപണനത്തിനും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ട്, 2026-27 സാമ്പത്തിക വര്‍ഷത്തോടെ വില്‍പ്പന 2.51 ലക്ഷം കോടി രൂപ കടത്താനാണ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്.

X
Top