പ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തും

വിപണിമൂല്യത്തില്‍ അദാനി പവര്‍ ഇന്‍ഫോസിസിനെ മറികടന്നു

മുംബൈ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 126 ശതമാനം ഉയര്‍ന്ന അദാനി പവര്‍ വിപണിമൂല്യത്തില്‍ ഇന്‍ഫോസിസിനെ മറികടന്നു. 2026ല്‍ മാത്രം 68 ശതമാനമാണ്‌ അദാനി പവറിന്റെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം.

ഊര്‍ജ മേഖലയിലുണ്ടായ ഉയര്‍ന്ന ഡിമാന്റാണ്‌ അദാനി പവര്‍ ഓഹരി വില കുതിച്ചുയരുന്നതിന്‌ വഴിയൊരുക്കിയത്‌.

വേനല്‍ക്കാലത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നത്‌ അദാനി പവറിന്റെ ബിസിനസിന്‌ ഏറെ ഗുണകരമായി. 4.85 ലക്ഷം കോടി രൂപയാണ്‌ അദാനി പവറിന്റെ വിപണിമൂല്യം. അതേ സമയം ഇന്‍ഫോസിസിന്റെ വിപണിമൂല്യം 4.72 ലക്ഷം കോടി രൂപയാണ്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ 26 ശതമാനം ഇടിവാണുണ്ടായത്‌.

X
Top