യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

മില്‍ക്കി മിസ്റ്റ്‌ ഐപിഒ ഓഗസ്റ്റ്‌ 11 മുതല്‍

മുംബൈ: പാലുല്‍പ്പന്ന നിര്‍മ്മാതാക്കളായ മില്‍ക്കി മിസ്റ്റ്‌ ഡയറി പ്രൊഡക്‌ട്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 11ന്‌ ആരംഭിക്കും. ഓഗസ്റ്റ്‌ 13 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 133-140 രൂപയാണ്‌ ഇഷ്യു വില. 107 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഓഗസ്റ്റ്‌ 14ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഓഗസ്റ്റ്‌ 18ന്‌ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യും.

ഐപിഒ വഴി 1553 കോടി രൂപയാണ്‌ മില്‍ക്കി മിസ്റ്റ്‌ സമാഹരിക്കുന്നത്‌. 1428 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 125 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഒഎഫ്‌എസ്‌ വഴി നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികളാണ്‌ വില്‍ക്കുന്നത്‌. ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ 10,778 കോടി രൂപയായിരിക്കും കമ്പനിയുടെ വിപണിമൂല്യം.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടക്കുന്നതിനും പെരുന്തുറൈയിലെ ഉല്‍പ്പാദന യൂണിറ്റ്‌ വികസിപ്പിക്കുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും. ഐപിഒ വഴി വില്‍ക്കുന്ന ഓഹരികളുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ 46.07 കോടി രൂപയില്‍ നിന്നും 127.01 കോടി രൂപയായി കമ്പനിയുടെ ലാഭം ഉയര്‍ന്നു. 34 ശതമാനം വളര്‍ച്ചയോടെ 3145.01 കോടി രൂപ വരുമാനം കൈവരിച്ചു.

X
Top