ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

നിയമനത്തിനൊരുങ്ങി മിഡ്ക്യാപ് ഐടി കമ്പനികള്‍

ന്യൂഡല്‍ഹി: പെര്‍സിസ്റ്റന്റ്, എല്‍ടിടിഎസ്, കോഫോര്‍ജ്, ഹാപ്പിയെസ്റ്റ് മൈന്‍ഡ്സ് എന്നിവയുള്‍പ്പെടെയുള്ള മിഡ്-ക്യാപ് ഐടി കമ്പനികള്‍ വരാനിരിക്കുന്ന പാദങ്ങളില്‍ കൂടുതല്‍ റിക്രൂട്ട്മെന്റ് നടത്തിയേക്കും. ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാക്രോ ഇക്കണോമിക് വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും കഴിഞ്ഞ പാദത്തില്‍ പോസിറ്റീവ് വരുമാന വളര്‍ച്ച നേടാന്‍ ഈ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ വരും പാദങ്ങളില്‍ ലാറ്ററല്‍,പുതിയ നിയമനങ്ങള്‍ കമ്പനികള്‍ നടത്തിയേക്കും.ഇതിനു വിപരീതമായി, ഐടി മേഖലയിലെ വന്‍കിട കമ്പനികള്‍ ജീവനക്കാരുടെ എണ്ണത്തില്‍ ഇടിവ് നേരിടുകയാണ്.മാക്രോ ഇക്കണോമിക് അനിശ്ചിതത്വങ്ങള്‍ കാരണം മങ്ങിയ കണക്കുകളാണ് ലാര്‍ജ്ക്യാപ് ഐടി കമ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഐടി ഭീമന്മാര്‍ ജാഗ്രതയോടെ നീങ്ങുമ്പോള്‍, മിഡ്ക്യാപ് കമ്പനികള്‍ പ്രതിഭകളെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ്. പുതുമുഖങ്ങളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഇവര്‍ ഊന്നല്‍ നല്‍കുന്നതെന്നറിയുന്നു. മൊത്തത്തിലുള്ള ജീവനക്കാരുടെ ചെലവ് സന്തുലിതമാക്കുന്നതിനാണിത്.

ഉദാഹരണത്തിന്, ഹാപ്പിയെസ്റ്റ് മൈന്‍ഡ്സ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 1,300 ജീവനക്കാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നു. ഡിസംബറോടെ 800 ഓളം ഫ്രെഷര്‍മാരെ ഉള്‍പ്പെടുത്താനാണ് പെര്‍സിസ്റ്റന്റ് നീക്കം. 13-16 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രവചിക്കുന്ന കോഫോര്‍ജ് ആദ്യ പാദത്തില്‍ 1000 പേരെ നിയമിച്ചിട്ടുണ്ട്.

ഇതില്‍ 200 പേര്‍ എഞ്ചിനീയറിംഗ് ബിരുദദാരികളാണ്.

X
Top