ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ കൽക്കരി ഇറക്കുമതി 5 ശതമാനം കുറഞ്ഞുഎം‌ജി‌എൻ‌ആർ‌ജി‌എയ്‌ക്കായി 14,524 കോടി രൂപ അധികമായി ചെലവഴിക്കാൻ സർക്കാർ പാർലമെന്റിന്റെ അനുമതി തേടുന്നുഓൺലൈൻ ചൂതാട്ടത്തിന് ജിഎസ്ടി: സംസ്ഥാന ജിഎസ്ടി നിയമഭേദഗതിക്ക് ഓർഡിനൻസ് കൊണ്ടുവരുംസേവന മേഖലയുടെ വളര്‍ച്ച ഒരു വര്‍ഷത്തെ താഴ്ന്ന നിലയില്‍ഡിമാൻഡ് വിതരണത്തേക്കാൾ വർധിച്ചതോടെ മില്ലറ്റ് വില റെക്കോർഡിലെത്തി

സാം ഓള്‍ട്ട്മാൻ മൈക്രോസോഫ്റ്റിലേക്ക്

പ്പണ് എഐയില് നിന്ന് പുറത്തായ സാം ഓള്ട്ട്മാന് മൈക്രോസോഫ്റ്റില് ചേരും. തിങ്കളാഴ്ച മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയാണ് ഇക്കാര്യം അറിയിച്ചത്.

ഓപ്പൺ എഐയിൽ നിന്ന് പുറത്തായ ഓൾട്ട് മാനും ഗ്രെഗ് ബ്രോക്ക്മാനും ചില സഹപ്രവർത്തകരും മൈക്രോസോഫ്റ്റിൽ ചേരുമെന്ന് നദെല്ല എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു.

മൈക്രോസോഫ്റ്റിന്റെ പുതിയ അഡ്വാന്സ്ഡ് എഐ റിസര്ച്ച് ടീമിന്റെ മേധാവി സ്ഥാനത്തേക്കാണ് ഓള്ട്ട്മാന് വരിക. ഓപ്പണ് എഐയുടെ സിഇഒ സ്ഥാനത്തേക്ക് നിലവിലെ ഇടക്കാല സിഇഒ ആയ എമ്മറ്റ് ഷിയര് വരുമെന്നും അദ്ദേഹം പറയുന്നു.

മിറ മുറാട്ടിയെ മാറ്റിയാണ് എമ്മറ്റിനെ ഇടക്കാല സിഇഒ ആക്കിയത്.

X
Top