ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍മാരെ പരിശീലിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് അതിന്റെ ‘ഫ്യൂച്ചര്‍ റെഡി ചാമ്പ്യന്‍സ് ഓഫ് കോഡ്’ പ്രോഗ്രാമിന് കീഴില്‍ ഒരു ലക്ഷത്തിലധികം സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍മാരെ പരിശീലിപ്പിക്കും.

പുതിയ മൈക്രോസോഫ്റ്റ് ക്ലൗഡ് സര്‍ട്ടിഫിക്കേഷനുകള്‍ പഠിക്കുന്നതിനുള്ള സോഴ്‌സുകളും വ്യവസായ നവീകരണം, സ്മാര്‍ട്ട് സിറ്റി, ഗ്രീന്‍ അല്ലെങ്കില്‍ സുസ്ഥിര സോഫ്റ്റ്വെയര്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയുടെ വളര്‍ച്ചയെ നവീകരിക്കുന്നതിനുള്ള പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള അവസരവും കമ്പനി നല്‍കും.

ആക്സെഞ്ചര്‍, എച്ച്സിഎല്‍ടെക്, ഐസെര്‍ട്ടിസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍, ഇന്‍ഫോസിസ്, പേയു, ടിസിഎസ്, ടെക് മഹീന്ദ്ര, ഉഡാന്‍, വെര്‍സെ ഇനവേഷന്‍, വിബ്‌മോ, വിപ്രോ എന്നിവയുള്‍പ്പെടെ മൈക്രോസോഫ്റ്റിന്റെ ഉപഭോക്താക്കളും പങ്കാളികളും ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ പങ്കുകൊള്ളുന്നുണ്ട്.

”ഫ്യൂച്ചര്‍ റെഡി ചാമ്പ്യന്‍സ് ഓഫ് കോഡ് ഈ കമ്മ്യൂണിറ്റിയുടെ ശക്തമായ ഡ്രൈവര്‍ ആകാനുള്ള ഒരു സവിശേഷ അവസരം നല്‍കുന്നു.

പ്ലാറ്റ്ഫോമുകളും ടൂളുകളും ഉപയോഗിച്ച് ഡെവലപ്പര്‍മാരെയും പണ്ഡിതരെയും സജ്ജരാക്കാനും ശാക്തീകരിക്കാനും പ്രോഗ്രാം സഹായിക്കും” മൈക്രോസോഫ്റ്റ് ഇന്ത്യയിലെ കസ്റ്റമര്‍ സക്സസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അപര്‍ണ ഗുപ്ത പറഞ്ഞു.

X
Top