
- 331 കി.മി റേഞ്ചുമായി വിൻഡ്സർ ഇവി; വില 9.99 ലക്ഷം മുതൽ
- ലിമിറ്റഡ് പിരീഡ് ലോഞ്ച് വിലയിൽ പ്രീ-റിസര്‍വേഷനുകള്‍ ആരംഭിച്ചു; ഒക്ടോബര്‍ മൂന്നിന് ബുക്കിംഗ് ആരംഭിക്കും
കൊച്ചി: മാനുവല്‍ കോംപാക്റ്റ് എസ്.യു.വിയുടെ അതേ വിലയില്‍, ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇ-സിയുവി പുറത്തിറക്കി ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ ഇന്ത്യ. ഒരു സെഡാന്റെ യാത്രാസുഖവും എസ്.യു.വിയുടെ വിസ്തൃതിയും ഒരുപോലെ നൽകുന്ന വിന്‍ഡ്സര്‍, എയ്റോഗ്ലൈഡ് ഡിസൈനിലാണ് പുറത്തിറക്കുന്നത്.
വിശാലമായ ഇന്റീരിയർ, സുരക്ഷ, സ്മാര്‍ട്ട് കണക്റ്റിവിറ്റി, ഡ്രൈവിംഗ് കംഫർട്ട്, എന്നിവയ്‌ക്കൊപ്പം നിരവധി ഹൈടെക് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ‘പ്യുവര്‍ ഇവി പ്ലാറ്റ്ഫോമില്‍’ നിര്‍മിച്ച വിന്‍ഡ്സര്‍ ഇവി ഒരു ബിസിനസ് ക്ലാസ് അനുഭവം ഉറപ്പുനൽകുന്നു.
റേഞ്ച് 331 കിലോമീറ്റർ ഉള്ള വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതലാണ്. റെന്റൽ സ്കീമിൽ ബാറ്ററി എന്ന പുതിയ സ്കീമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത് (Battery-as-a-Service). വാഹന വിപണിയിൽ ആദ്യമായാണ് ഇത്തരമൊരു സർവീസ് കൊണ്ടുവരുന്നത്. മൂന്നര രൂപ വീതം ഓടുന്ന ഓരോ കിലോമീറ്ററിനും ബാറ്ററി റെൻറ്റായി നൽകുന്ന സ്കീമാണിത്.
എംജി വിന്‍ഡ്സര്‍ ഒരു ഉല്‍പ്പന്നം എന്നതിലുപരി ഞങ്ങളുടെ സംയുക്ത സംരംഭത്തിലെ സുപ്രധാനമായ നാഴികക്കല്ലാണെന്നും, എംജി മോട്ടോറുമായുള്ള ഞങ്ങളുടെ പങ്കാളിത്തമെന്ന സ്വപ്നസാക്ഷാത്കാരവുമാണെന്നും ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ ഇന്ത്യ ഡയറക്ടര്‍ പാര്‍ത്ഥ് ജിന്‍ഡാല്‍ പറഞ്ഞു.
കംഫര്‍ട്ടും സ്റ്റൈലും നിലനിര്‍ത്തി തിരക്കേറിയ നഗര റോഡുകളെയും ചെറിയ പട്ടണങ്ങളിലെ ഇടവഴികളെയും മറികടക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ വാഹനമാണിത്.
എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എസെന്‍സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇന്റലിജന്റ് സി.യു.വി ലഭ്യമാകുക. കൂടാതെ സ്റ്റാര്‍ബര്‍സ്റ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, ക്ലേ ബീജ്, ടര്‍ക്കോയ്‌സ് ഗ്രീന്‍ എന്നീ നാല് നിറങ്ങളിലും വാഹനം ലഭ്യമാണ്.