ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

രാജ്യത്തുടനീളം 50 ആശുപത്രികൾ സ്ഥാപിക്കാൻ ടാറ്റാ ട്രസ്റ്റ്

രാജ്യത്തുടനീളം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ആശുപത്രികൾ തുടങ്ങാൻ ടാറ്റാ ട്രസ്റ്റ്. സാമ്പത്തിക ശേഷിയുള്ള രോഗികളിൽനിന്ന് ഈടാക്കുന്ന തുക ഉപയോഗിച്ച് പാവപ്പെട്ടവർക്ക് മികച്ച ചികിത്സ സൗജന്യമായോ കുറഞ്ഞ ചെലവിലോ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി 50 ആശുപത്രികളാകും ട്രസ്റ്റ് ആരംഭിക്കുക.

കഴിഞ്ഞ സാമ്പത്തിക വർഷം 1,556.31 കോടി രൂപയാണ് ട്രസ്റ്റ് സാമ്പത്തിക സഹായം നൽകിയത്. ഗ്രാമീണ ഉന്നമനത്തിനാണ് കൂടുതൽ തുക ചെലവഴിച്ചത്; 457.62 കോടി രൂപ. വിദ്യാഭ്യാസം, കാൻസർ പരിചരണം, ആരോഗ്യ സംരക്ഷണം എന്നിങ്ങനെ വിവിധ മേഖലകളിലും കൂടുതൽ ധനസഹായം നൽകി.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുക ചെലവഴിക്കുന്നതിലപ്പുറം സാമ്പത്തിക അച്ചടക്കവും കൂടുതൽ പേർക്ക് പ്രയോജനകരവുമായ പദ്ധതികൾ വേണമെന്ന് വാർഷിക റിപ്പോർട്ടിൽ നോയൽ ടാറ്റ പറയുന്നു.

നിലവിൽ ടാറ്റാ സൺസിന്റെ 66 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റാ ട്രസ്റ്റുകൾക്കാണ്. ടി.സി.എസിൽനിന്നുള്ള ലാഭവീതമാണ് ടാറ്റാ സൺസിന്റെ പ്രധാന വരുമാനം.
കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റാ സൺസ് ഓഹരിയൊന്നിന് 1.10 ലക്ഷം രൂപ ലാഭവീതം ശുപാർശ ചെയ്തിരുന്നു.

ഇതനുസരിച്ച് ടാറ്റാ ട്രസ്റ്റുകൾക്ക് ലഭിക്കേണ്ട വരുമാനം ഏകദേശം 2,900 കോടിയാണ്.
ഓഗസ്റ്റ് 18-ന് നടക്കേണ്ടിയിരുന്ന ടാറ്റാ സൺസിന്റെ വാർഷിക പൊതുയോഗം കോറം ഇല്ലാത്തതിനാൽ മാറ്റിവെച്ചു.

സർ രത്തൻ ടാറ്റാ ട്രസ്റ്റിന്മേലുള്ള വിലക്ക് ഉത്തരവു കാരണം സംയുക്ത പ്രതിനിധിയെ നിർദേശിക്കാൻ ടാറ്റാ ട്രസ്റ്റുകൾക്ക് സാധിച്ചില്ല.

ടാറ്റാ സൺസിന്റെ വാർഷിക പൊതുയോഗം ചേർന്ന് അംഗീകാരം നൽകിയാൽ മാത്രമേ ലാഭവീതം ട്രസ്റ്റുകൾക്ക് ലഭ്യമാകൂ.

X
Top