ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയിൽ യുഎഇ ഒന്നാമത് ◆ ഇന്ത്യയിലേക്ക് ജപ്പാന്റെ പണമൊഴുക്ക്; ആദ്യ പാദത്തില്‍ നിക്ഷേപം 5.71 ബില്യണ്‍ ഡോളര്‍ ◆ 2026ൽ ആഗോള ചരക്കുവ്യാപാരം 3.9% വളരും ◆ ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം ◆ ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆

സെപ്റ്റംബറിൽ കാർ വിപണിയിൽ റെക്കോർഡ് കുതിപ്പ്

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടി.കെ.എം.) 2026 സെപ്റ്റംബറിൽ 28,218 വാഹനങ്ങൾ വിറ്റു. ആഭ്യന്തര വിപണിയിൽ 25,027 വാഹനങ്ങൾ വിറ്റപ്പോൾ 3,191 വാഹനങ്ങൾ കയറ്റുമതി ചെയ്തു.
2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ മൊത്തം വിൽപ്പന 2,94,914 യൂണിറ്റായി ഉയർന്നു.

മുൻവർഷത്തെ ഇതേ കാലയളവിലെ 2,72,824 യൂണിറ്റുകളെ അപേക്ഷിച്ച് 8 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിൽപ്പന 9 ശതമാനം വർധിച്ച് 2,69,619 യൂണിറ്റിലെത്തി. അതേസമയം, കയറ്റുമതി 2 ശതമാനം കുറഞ്ഞ് 25,295 യൂണിറ്റായി.

സെപ്റ്റംബറിൽ റെക്കോർഡ് വിൽപ്പനയുമായി കിയ ഇന്ത്യ
കിയ ഇന്ത്യ സെപ്റ്റംബറിൽ 32,017 വാഹനങ്ങൾ വിറ്റു. ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചതിന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. 2025 സെപ്റ്റംബറിൽ വിറ്റ 22,700 വാഹനങ്ങളെ അപേക്ഷിച്ച് 41 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

2026ലെ മൂന്നാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) കിയ ഇന്ത്യയുടെ വിൽപ്പന 89,259 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 64,443 യൂണിറ്റുകളായിരുന്നു വിൽപ്പന. ഇതോടെ മൂന്നാം പാദത്തിലെ വളർച്ച 38.5 ശതമാനമായി. 2026 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ കമ്പനിയുടെ ആകെ വിൽപ്പന 2,53,008 യൂണിറ്റിലെത്തി.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 2,06,582 യൂണിറ്റുകളെ അപേക്ഷിച്ച് 22.5 ശതമാനം വർധനയാണിത്.

സെൽറ്റോസ്, സോണറ്റ് മോഡലുകൾ വിൽപ്പനയിൽ പ്രധാന പങ്കുവഹിച്ചപ്പോൾ സിറോസ് ഇ.വി.യ്ക്കും ആവശ്യക്കാരുടെ താൽപര്യം വർധിച്ചു. പുതുതായി അവതരിപ്പിച്ച സൊറന്റോയ്ക്കും ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതായി കമ്പനി അറിയിച്ചു. കിയയുടെ ഉൽപ്പന്നനിരയിലുള്ള ഉപഭോക്തൃവിശ്വാസവും വിപണിയിലെ തുടർച്ചയായ വളർച്ചയുമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്.

രണ്ടാം പാദത്തിൽ 2,01,723 വാഹനങ്ങളുടെ വിൽപ്പനയുമായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ്

ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ലിമിറ്റഡ് 2026–27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിലായി 2,01,723 വാഹനങ്ങൾ വിറ്റു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ഇതേ പാദത്തിലെ 1,44,397 യൂണിറ്റുകളെ അപേക്ഷിച്ച് 40 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.

2026 സെപ്റ്റംബറിൽ കമ്പനിയുടെ മൊത്തം പാസഞ്ചർ വാഹന വിൽപ്പന 70,210 യൂണിറ്റായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിലെ 60,907 യൂണിറ്റുകളെ അപേക്ഷിച്ച് 15 ശതമാനം വർധനയാണിത്. ആഭ്യന്തര വിപണിയിൽ 68,810 യൂണിറ്റുകളും അന്താരാഷ്ട്ര വിപണിയിൽ 1,400 യൂണിറ്റുകളും വിറ്റു.

ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള മൊത്തം പാസഞ്ചർ വാഹന വിൽപ്പനയാണ് ഈ കണക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

X
Top