
എൽ ആൻഡ് ടി ഫിനാൻസ് ലിമിറ്റഡ് (എൽടിഎഫ്) 2026-2027 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ നികുതിക്കു ശേഷമുള്ള എക്കാലത്തെയും ഉയർന്ന ഏകീകൃത ലാഭമായ 975 കോടി രൂപയുടെ നേട്ടം കൈവരിച്ചു.
കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33 ശതമാനമാണ് വളർച്ച. ഏകീകൃത വായ്പാ ബുക്ക് 28 ശതമാനം വളർന്ന് 1,36,635 കോടി രൂപയിലെത്തി. റീട്ടെയിൽ വായ്പാ വിതരണം 27 ശതമാനം വർധിച്ച് 24,027 കോടി രൂപയായി.
ആസ്തികളുടെ ഗുണനിലവാരത്തിലെ പുരോഗതിയും വായ്പാ നഷ്ടത്തിനായുള്ള ചെലവുകളിലെ കുറവും കമ്പനിയുടെ വളർച്ചയ്ക്ക് കരുത്തേകി.
സാങ്കേതികവിദ്യയിലും നിർമിതബുദ്ധിയിലും അധിഷ്ഠിതമായ ധനകാര്യ സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി, കമ്പനിയുടെ പ്ലാനറ്റ് ആപ്പ് 2.7 കോടി ഡൗൺലോഡുകൾ പിന്നിട്ടു. ഉപഭോക്തൃ സേവന അഭ്യർത്ഥനകളിൽ 94 ശതമാനവും ഇപ്പോൾ ഈ ആപ്പിലൂടെയാണ് കൈകാര്യം ചെയ്യുന്നത്.
ഗ്രാമീണ ഉപഭോക്താക്കൾക്കായി ലളിതമായ രൂപകൽപ്പനയും വിവിധ ഭാഷാ സൗകര്യങ്ങളുമുള്ള പ്രത്യേക പതിപ്പും അവതരിപ്പിച്ചു. വായ്പാ തീരുമാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അപകടസാധ്യതകൾ നേരത്തേ തിരിച്ചറിയുന്നതിനും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും നിർമിതബുദ്ധിയുടെ ഉപയോഗം കമ്പനി ശക്തിപ്പെടുത്തുകയാണ്.
വ്യക്തിഗത വായ്പകൾ, സ്വർണപ്പണയ വായ്പകൾ, ഇരുചക്രവാഹന വായ്പകൾ, ഭവന വായ്പകൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കുള്ള വായ്പകൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ കമ്പനി വളർച്ച രേഖപ്പെടുത്തി. വ്യക്തിഗത വായ്പാ ബുക്ക് 72 ശതമാനം വർധിച്ചു.
ബ്രാൻഡ് അംബാസഡർ ജസ്പ്രീത് ബുംറയെ ഉൾപ്പെടുത്തി സ്വർണപ്പണയ വായ്പകൾക്കായുള്ള ക്യാംപെയ്ൻ ആരംഭിച്ചു.






