ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ്

ന്യൂഡൽഹി: ഇന്ത്യയിലെയും റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗിക്കുന്ന മറ്റ് രണ്ട് രാജ്യങ്ങളിലെയും എണ്ണ ശുദ്ധീകരണശാലകൾ സെപ്റ്റംബറിൽ ഉപരോധ രാജ്യങ്ങളിലേക്ക് ഒരു ബില്യൺ യൂറോ (1.2 ബില്യൺ യുഎസ് ഡോളർ) വില വരുന്ന എണ്ണശേഖരം കയറ്റുമതി ചെയ്‌തു. ഓഗസ്റ്റിനെ അപേക്ഷിച്ച് ഇപ്രാവശ്യം കയറ്റുമതിയിൽ 43 ശതമാനം വർധനവുണ്ടായതായി സെൻ്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിആർഇഎ) പറഞ്ഞു.

റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗിച്ച് നിർമിച്ച ഇന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയത് വകവയ്ക്കാതെ, ഗുജറാത്തിലെ ജാംനഗർ റിഫൈനറിയിൽ നിന്ന് യൂറോപ്യൻ യൂണിയൻ (EU) തുറമുഖങ്ങളിലേക്ക് എത്തിച്ച ഏഴ് കാർഗോകളിൽ ആറെണ്ണവും ആ മാസം അവിടെ ഇറക്കുമതി ചെയ്‌തു. ഇന്ത്യ, തുർക്കി, ബ്രൂണൈ എന്നിവിടങ്ങളിലെ റിഫൈനറികളെക്കുറിച്ചാണ് സിആർഇഎയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

ജാംനഗർ റിഫൈനറിയിൽ നിന്ന് യൂറോപ്യൻ യൂണിയൻ 667 ദശലക്ഷം യൂറോ വിലവരുന്ന ഉത്പ്പ‌ന്നങ്ങളും ഓസ്‌ട്രേലിയ 168 ദശലക്ഷം യൂറോയും യുഎസ് 154 ദശലക്ഷം യൂറോയും, ന്യൂസിലൻഡ് 19 ദശലക്ഷം യൂറോയും വിലമതിക്കുന്ന ഉത്പ്പന്നങ്ങളാണ് വാങ്ങിയതെന്ന് റിപ്പോർട്ട് പറയുന്നു. 295 ദശലക്ഷം യൂറോ വിലമതിക്കുന്ന റഷ്യൻ ക്രൂഡ് ഓയിൽ ശുദ്ധീകരിച്ചാണ് ഉത്പ്പ‌ന്നങ്ങൾ നിർമിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

ജാംനഗർ ഗ്രൂപ്പിൻ്റെ ഏറ്റവും വലിയ യുഎസ് കയറ്റുമതിയും ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള ഇറക്കുമതിയുടെ 32 ശതമാനവും റഷ്യൻ ക്രൂഡ് ഓയിൽ ആയിരുന്നു. ഇത് ഏകദേശം 122 ദശലക്ഷം യൂറോ വരും. യൂറോപ്യൻ യൂണിയനിലേക്ക് അയച്ച ഏഴ് കയറ്റുമതികളിൽ മൂന്നെണ്ണം ഇറ്റലിയിലേക്കും രണ്ടെണ്ണം റൊമാനിയയിലേക്കും ഒന്ന് വീതം സ്‌പെയിനിലേക്കും സൈപ്രസിലേക്കുമാണ് കയറ്റുമതി ചെയ്‌തത്.

റഷ്യൻ ക്രൂഡ് ഓയിൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിഫൈനറികളിൽ നിന്ന് യൂറോപ്യൻ യൂണിയൻ തുറമുഖങ്ങളിലേക്കുള്ള കയറ്റുമതിയിൽ 80 ശതമാനം വർധനവുണ്ടായിട്ടുണ്ട്, ഇതിൽ ജാംനഗറിൽ നിന്ന് റോട്ടർഡാമിലേക്കുള്ള യാത്രാമധ്യേ 104,000 ടൺ ഗ്യാസോയിൽ (ഡീസൽ) കാർഗോയും ഉൾപ്പെടുത്തി.

2026 ജനുവരിയിൽ റഷ്യൻ ക്രൂഡോ ഓയിൽ നിന്ന് സംസ്‌കരിച്ച എണ്ണ ഉത്പ്പന്നങ്ങളുടെ ഇറക്കുമതി യൂറോപ്യൻ യൂണിയൻ നിരോധിച്ചുവെങ്കിലും ഉത്പ്പ‌ന്നത്തിൻ്റെ പ്രഖ്യാപിത ഉത്ഭവം എന്തുതന്നെയായാലും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ റഷ്യൻ ക്രൂഡ് ഓയിൽ സംസ്‌കരിച്ച ഏതെങ്കിലും പ്ലാൻ്റിൽ നിന്നുള്ള ഉത്പ്പ‌ന്നങ്ങൾ റിഫൈനറി തലത്തിൽ ഉയോഗിക്കാൻ റിപ്പോർട്ട് ആവശ്യപ്പെടുന്നു. ഇത് നയമല്ല, ഒരു അഭിഭാഷക ഗ്രൂപ്പിൻ്റെ ശുപാർശയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി സെപ്റ്റംബറിൽ 13 ശതമാനം കുറഞ്ഞു. തുടർച്ചയായ രണ്ടാമത്തെ പ്രതിമാസ ഇടിവും ഏപ്രിലിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കുമാണിതെന്ന് സിആർഇഎ ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന മൂന്ന് റിഫൈനറികളിലും ഇറക്കുമതി അളവ് കുറഞ്ഞു.

ജാംനഗറിൽ 27 ശതമാനവും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ (ഐഒസി) പാരദ്വീപിൽ 21 ശതമാനവും നയാര എനർജിയുടെ വദിനാറിൽ 8 ശതമാനവുമാണ് കുറവുണ്ടായത്.”ഈ കുറവ് ഉണ്ടായിരുന്നിട്ടും റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമെന്ന നിലയിൽ ജാംനഗറിനെ മറികടന്ന് വദിനാർ ഒന്നാമതെത്തി” എന്നും റിപ്പോർട്ടിൽ പറയുന്നു.

X
Top