ഇന്ത്യൻ ഓഹരികളുടെ ദുർബല പ്രകടനത്തിന് അമിത പണലഭ്യതയും ‘ഈസി എക്സിറ്റും’ കാരണമെന്ന് നിർമ്മല സീതാരാമൻ ◆ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകാന്‍ ഒരു വര്‍ഷം കൂടി വൈകും ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ നിർണായക ഘട്ടത്തിലെന്ന് മാർക്കോ റൂബിയോ ◆ രാജ്യത്തെ ഭവന വിപണിയിൽ പ്രതിസന്ധി; അത്യാഡംബര വീടുകൾ വാങ്ങാൻ ആളില്ല ◆ ഉപരോധ രാജ്യങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്‌ത് ഇന്ത്യ; ഇന്ധന കയറ്റുമതിയിൽ 43 ശതമാനം വർധനവ് ◆

അഞ്ച് വർഷത്തിനിടെ നോണ്‍ എസി കോച്ചുകളില്‍ നിന്ന് റെയില്‍വേക്ക് ലഭിച്ചത് 74,072 കോടി രൂപ

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ (2021-22 മുതൽ 2025-26 വരെ) ഇന്ത്യന്‍ റെയില്‍വേയുടെ നോണ്‍ എസി സ്ലീപ്പര്‍ ക്ലാസ് റിസര്‍വേഷന്‍ കോച്ചുകളില്‍ നിന്ന് മാത്രം ലഭിച്ചത് 74,072 കോടി രൂപയെന്ന് ഔദ്യോഗിക കണക്കുകൾ.

ഈ കാലയളവിൽ 141 കോടിയിലധികം യാത്രക്കാരാണ് നോണ്‍ എസി കോച്ചുകളെ ആശ്രയിച്ച് യാത്ര ചെയ്തത്. പ്രധാനമായും താഴ്ന്ന, ഇടത്തരം വരുമാന വിഭാഗങ്ങളിൽ പെടുന്നവരാണ് നോണ്‍ എസി സർവീസുകളെ കൂടുതലായി ഉപയോഗിക്കുന്നത്.

വർഷം മുഴുവനും സാധാരണക്കാർക്ക് ഏറ്റവും ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗമായി ഇത് തുടരുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2021-22ൽ 29.30 കോടിയായിരുന്ന നോണ്‍-എസി യാത്രക്കാരുടെ എണ്ണം 2022-23ൽ 38.30 കോടിയായി ഉയർന്നു. തുടർന്ന് 2023-24ൽ 37.08 കോടിയും, 2024-25ൽ 36.81 കോടിയും, 2025-26ൽ 37.16 കോടിയുമായി യാത്രക്കാരുടെ എണ്ണം സ്ഥിരത പുലർത്തി.

യാത്രക്കാരുടെ വലിയ തിരക്ക് കണക്കിലെടുത്ത് പഴയ ഐ.സി.എഫ് കോച്ചുകൾക്ക് പകരം അത്യാധുനിക എൽ.എച്ച്.ബി കോച്ചുകൾ റെയിൽവേ സർവീസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഒരു എൽ.എച്ച്.ബി നോൺ-എസി കോച്ചിൽ ഒരേസമയം 80 പേർക്ക് യാത്ര ചെയ്യാം.

നിലവിൽ ഇന്ത്യൻ റെയിൽവേയിൽ ആകെ 89,000 പാസഞ്ചർ കോച്ചുകളാണുള്ളത്. ഇതിൽ 62,000 എണ്ണവും നോൺ-എസി കോച്ചുകളാണ്. റെയിൽവേ ശൃംഖലയിൽ ആകെയുള്ള 69 ലക്ഷം പ്രതിദിന സീറ്റുകളിൽ 54 ലക്ഷവും നോൺ-എസി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

നോൺ-എസി സർവീസുകൾക്ക് ലഭിക്കുന്ന ജനപ്രീതിയും യാത്രക്കാരുടെ വർദ്ധിച്ച തിരക്കും മുൻനിർത്തി യാത്ര സുഖകരമാക്കാനും സുരക്ഷ വർദ്ധിപ്പിക്കാനുമുള്ള നടപടികൾ റെയിൽവേ ഊർജ്ജിതമാക്കിയിട്ടുണ്ട്.

X
Top