രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വമ്പൻ റെക്കോർഡുമായി മാരുതി സുസുക്കി; വിദേശരാജ്യങ്ങളിലേയ്‌ക്ക് അയച്ചത് 30 ലക്ഷം കാറുകൾ

യറ്റുമതിയിൽ വമ്പൻ റെക്കോർഡുമായി ഇന്ത്യയിലെ ഒന്നാം നമ്പർ കാർ നിർമാതാക്കളായ മാരുതി സുസുക്കി. വിദേശരാജ്യങ്ങളിലേക്ക് മാരുതി സുസുക്കി കയറ്റുമതി ചെയ്ത വാഹനങ്ങളുടെ എണ്ണം 30 ലക്ഷം കവിഞ്ഞു.

ഈ റെക്കോർഡ് കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ഓട്ടോമൊബൈൽ കമ്പനിയാണ് മാരുതി സുസുക്കി.ഇന്ത്യയുടെ മാരുതി ഉദ്യോഗ്, ജപ്പാനിലെ സുസുക്കി കോർപ്പറേഷൻ എന്നിവയുടെ സംയുക്ത സംരംഭമാണ് മാരുതി സുസുക്കി.

ഫ്രാങ്ക്‌സ് ജിസ്‌നി, ബലേനോ, മാരുതി സെലേറിയോ . ഡിസയർ മോഡൽ കാറുകൾ ഗുജറാത്തിൽ നിന്ന് നേരത്തെ മറ്റ് രാജ്യങ്ങളിലേക്ക് അയച്ചിരുന്നു.. 1987ൽ ഹംഗറിയിലേക്ക് 500 കാറുകൾ അയച്ചുകൊണ്ടാണ് മാരുതി സുസുക്കിയുടെ കയറ്റുമതി ആരംഭിച്ചത്. 2012-13ൽ കയറ്റുമതി 10 ലക്ഷമായി.

ദക്ഷിണ കൊറിയ ആസ്ഥാനമായ കിയയുടെ ഇന്ത്യൻ യൂണിറ്റ് കാർ നിർമ്മിക്കാനുള്ള ഭാഗങ്ങൾ ഒരു ലക്ഷത്തോളം കയറ്റുമതി ചെയ്തിട്ടുണ്ട്.ഇന്ത്യയിൽ നിന്ന് ഇതുവരെ 3.67 ലക്ഷം കിയ കാറുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്.

ആന്ധ്രയിലെ അനന്തപുരത്താണ് കിയ ഇന്ത്യയുടെ നിർമ്മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. സികെഡികൾ ഇവിടെ നിർമ്മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

X
Top