യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ജിംനി മാരുതിയുടെ വിപണി വിഹിതം വര്‍ദ്ധിപ്പിക്കും – വിദഗ്ധര്‍

ന്യൂഡല്‍ഹി: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ പുതിയ മോഡലായ ജിംനിയുടെ വില വിശദാംശങ്ങള്‍ വെളിപ്പെടുത്തി. സീറ്റ, ആല്‍ഫ എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാകുന്ന എസ് യുവിക്ക് 1,274,000 മുതല്‍ 1,505,000 രൂപ വരെയാണ് എക്സ്ഷോറൂം ഡല്‍ഹി വില.

ജിംനി, എസ് യുവി രംഗത്ത് മാരുതിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ വിലയില്‍ അളവിന്റെ വ്യാപ്തി പരിമിതമാണെന്നും അടുത്ത വര്‍ഷം നാലാംപാദത്തില്‍ 5 ഡോര്‍ ഥാര്‍ പുറത്തിറക്കുന്നതോടെ എസ് യുവി കൂടുതല്‍ മത്സരം നേരിടേണ്ടിവരുമെന്നും വിശകലന വിദഗ്ധര്‍ പ്രവചിച്ചു.

എന്നാല്‍ ഥാറിന് പരിമിതമായ ഡിമാന്‍ഡാണ് നൊമൂറ പ്രതീക്ഷിക്കുന്നത്. മൊത്തത്തില്‍, ജിംനിയുടെ ലോഞ്ച് മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം നല്ല നീക്കമാണ്.

മാരുതി സുസുക്കിക്ക് കഴിഞ്ഞ ദശകത്തില്‍ 70 ശതമാനം ഉയര്‍ന്ന ലോഞ്ച് വിജയ നിരക്കൂണ്ട്. അതുകൊണ്ടുതന്നെ വിലകൂടിയത് ജിംനിയെ ബാധിക്കില്ല.
പ്രതിമാസം 3,000-5,000 യൂണിറ്റ് വില്‍പ്പനയാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

11775 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ എലാറ സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നു.

X
Top