ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ഇന്‍ട്രാഡേ നേട്ടങ്ങള്‍ തിരുത്തി വിപണി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നഷ്ടത്തില്‍

മുംബൈ: ഇന്‍ട്രാ ഡേ നേട്ടങ്ങള്‍ തിരുത്തി ഇന്ത്യന്‍ ഓഹരി വിപണി തുടച്ചയായ അഞ്ചാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 37.70 പോയിന്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 57,107.52 ലെവലിലും നിഫ്റ്റി 8.90 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 17,007.40 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1836 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1483 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

125 ഓഹരി വിലകളില്‍ മാറ്റമില്ല. സിപ്ല, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ബിപിസിഎല്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ശ്രീ സിമന്റ്‌സ് തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയവ. ഹീറോ മോട്ടോകോര്‍പ്പ്, അദാനി പോര്‍ട്ട്‌സ്, ടൈറ്റന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ നഷ്ടത്തിലുമായി.

മൂലധന ചരക്കുകള്‍, പവര്‍, ഓട്ടോ, ലോഹങ്ങള്‍, സാമ്പത്തിക മേഖല എന്നിവ വില്‍പന സമ്മര്‍ദ്ദത്തില്‍ പെട്ടപ്പോള്‍ ഫാര്‍മ, ഓയില്‍ & ഗ്യാസ്, എഫ്എംസിജി, ഐടി എന്നിവയിലാണ് വാങ്ങല്‍ ദൃശ്യമായത്. ബിഎസ്ഇ മിഡ് ക്യാപ്പ് സൂചിക മാറ്റമില്ലാതെ തുടരുന്നതിനും വിപണി സാക്ഷിയായി. അതേസമയം സ്‌മോള്‍ക്യാപ് സൂചിക 0.5 ശതമാനം ഉയര്‍ന്നു.

X
Top