ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

രണ്ടാം പ്രതിവാരനേട്ടമുണ്ടാക്കി വിപണി, വിദേശ നിക്ഷേപം തുണയായി

ന്യൂഡല്‍ഹി:ആഗോള പണപ്പെരുപ്പത്തിന്റെ മയപ്പെടല്‍, ചൈന വീണ്ടും തുറന്നത്, ദുര്‍ബലമായ യുഎസ് ഡോളര്‍, ക്രൂഡ്, ചരക്ക് വിലയിടിവ് തുടങ്ങിയ ഘടകങ്ങള്‍ തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും ബെഞ്ച്മാര്‍ക്ക് സൂചികകളെ ഉയര്‍ത്തി. സെന്‍സ്‌ക്‌സ് 574.86 പോയിന്റ് അഥവാ 0.92 ശതമാനം ഉയര്‍ന്ന് 62868.5 ലെവലിലും നിഫ്റ്റി 183.35 പോയിന്റ് അഥവാ 0.99 ശതമാനം ഉയര്‍ന്ന് 18696.1 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ശക്തമായ എഫ്‌ഐഐ വാങ്ങല്‍, നിരക്ക് വര്‍ദ്ധനവിന്റെ തോത് കുറയുമെന്ന ഫെഡ് റിസര്‍വിന്റെ സൂചന എന്നിവയും തുണയായി.

എച്ച്എല്‍വി, സദ്ഭവ് എഞ്ചിനീയറിംഗ്, ലിഖിത ഇന്‍ഫ്രാസ്ട്രക്ചര്‍, റിക്കോ ഓട്ടോ, കെബിസി ഗ്ലോബല്‍, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, റെയ്മണ്ട്, കോസ്‌മോ ഫസ്റ്റ്, ബജാജ് ഹിന്ദുസ്ഥാന്‍ ഷുഗര്‍ എന്നീ ഓഹരികള്‍ 20-31 ശതമാനം നേട്ടമുണ്ടാക്കിയതോടെ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 2.4 ശതമാനം ഉയര്‍ന്നു. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, ട്യൂബ് ഇന്‍വെസ്റ്റ്മെന്റ് ഓഫ് ഇന്ത്യ, ആദിത്യ ബിര്‍ള ക്യാപിറ്റല്‍, ഡാല്‍മിയ ഭാരത്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, എല്‍ ആന്‍ഡ് ടി ടെക്നോളജി സര്‍വീസസ് എന്നിവയുടെ നേതൃത്വത്തില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 2.8 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ ലാര്‍ജ്ക്യാപ് സൂചിക ഉയര്‍ച്ച ഒരു ശതമാനം.

പേടിഎം പാരന്റ് വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്, ബന്ധന്‍ ബാങ്ക്, സൊമാറ്റോ, ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് മികച്ച പ്രകടനം നടത്തിയ ലാര്‍ജ് ക്യാപ്പുകള്‍. വിപണി മൂല്യം കൂടുതല്‍ ചേര്‍ത്ത കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുന്നിലെത്തി. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, അള്‍ട്രാടെക് സിമന്റ് എന്നിവ പിന്നീടുള്ള സ്ഥാനങ്ങളില്‍.

മാരുതി സുസുക്കി ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ് മൂല്യം നഷ്ടപ്പെടുത്തുകയും ചെയ്തു. എല്ലാ മേഖലകളും നേട്ടത്തിലായപ്പോള്‍, 4 ശതമാനം ചേര്‍ത്ത നിഫ്റ്റി മീഡിയ, റിയാലിറ്റിയാണ് മുന്നില്‍.ലോഹം-3.7 ശതമാനം, എഫ്എംസിജി-2.4 ശതമാനം കരുത്തുകാട്ടി. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 15,067.55 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.

ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 1335.57 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തുകയും ചെയ്തു. രൂപ 37 പൈസ കരുത്താര്‍ജ്ജിക്കുന്നതിനും ആഴ്ച സാക്ഷ്യം വഹിച്ചു. 81.31 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സി ഡിസംബര്‍ 2 ന് ക്ലോസ് ചെയ്തത്.

X
Top