ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

വടക്കേമലബാര്‍ ടൂറിസം ഹബ്ബായി മാറുന്നു; റിവർ ക്രൂസ് പ്രോജക്ട് പൂർത്തീകരണത്തിലേക്ക്

കേരളത്തിൻ്റെ പുതിയ ടൂറിസം ഹബ്ബായി(Tourism hub) വടക്കേമലബാര്‍(North Malabar) മാറും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പുഴകളെയും കായലുകളെയും ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂസ് പദ്ധതി ഈ വര്‍ഷം ഡിസംബറോടെ പൂർത്തിയാകും എന്നാണ് സൂചന.

കണ്ണൂര്‍ ജില്ലയിലെ വളപട്ടണം, കുപ്പം, പെരുമ്പ, കവ്വായി, മാഹി തുടങ്ങിയ പുഴകളും കാസര്‍കോട്ടെ തേജസ്വിനി പുഴ, ചന്ദ്രഗിരിപുഴ, എന്നിവയും പരിസരപ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി.

ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതി നടപ്പിലാക്കുന്നത്. തദ്ദേശിയ കലാരൂപങ്ങളും, ഭക്ഷ്യവിഭവങ്ങളും ചരിത്ര കേന്ദ്രങ്ങളും സന്ദര്‍ശിക്കാനുളള പ്രത്യേക സൗകര്യങ്ങള്‍ ഇതിൻ്റെ ഭാഗമായി ഒരുങ്ങും.

ന്യൂമാഹി മുതല്‍ നീലേശ്വരം വരെയുളള ഇരുപതു തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇവിടങ്ങളില്‍ 32-ബോട്ടു ടെര്‍മിനലുകളുടെ നിര്‍മാണം പൂര്‍ത്തിയായി.

കണ്ണൂരിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഇല്ല
പ്രകൃതിയും പുഴയും ചരിത്രവും സമ്മേളിക്കുന്ന മയ്യഴി പുഴയോരത്ത് ബോട്ടു ടെര്‍മിനലും പാര്‍ക്കും പൂര്‍ത്തിയായിട്ടുണ്ട്. ആയിരത്തിലേറെ പേര്‍ക്ക് പ്രത്യക്ഷത്തിലും പരോക്ഷമായും ടൂറിസം മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കുന്നതാണ് പദ്ധതി.

ഇത് നടപ്പിലാകുന്നതോടെ വടക്കെമലബാറിൻ്റെ മുഖച്ഛായ തന്നെമാറുമെന്നാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.

വിവിധ ഇടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടു പോകുന്ന ക്രൂസ് ബോട്ടുകളും അവയ്ക്കു യാത്ര ചെയ്യാനുളള ജലമാര്‍ഗവും കണ്ടെത്തി രൂപകല്‍പ്പന ചെയ്തുവരികയാണ്. കണ്ണൂര്‍ ജില്ലയില്‍ വിദേശസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഇല്ലാത്തത് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും.

സഹകരണ മേഖലയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ സ്ഥാപിക്കാനുളള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയുടെ ഭാഗമായി മംഗലശേരി പുഴയ്ക്കു പുറമെ തളിപറമ്പ് വെളളിക്കീല്‍ പുഴയിലും ഈ വര്‍ഷം വളളംകളി ആരംഭിക്കും.

വടക്കെമലബാറിനെ ജല ടൂറിസം ഹബ്ബാക്കി മാറ്റാനുളള പദ്ധതികളാണ് ഒരുങ്ങുന്നതെന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസം മേഖലയായി 2025-വര്‍ഷ ത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ മാറുമെന്നും മധുകുമാര്‍ പറഞ്ഞു.

മയ്യഴിയുടെ പ്രകൃതിസൗന്ദര്യം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.

X
Top