സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ഇവി ബാറ്ററി സെൽ കമ്പനികളിൽ നിക്ഷേപം നടത്താൻ മഹീന്ദ്ര

മുംബൈ: ഭാവിയിലെ വൈദ്യുതീകരണ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയിലെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ബാറ്ററി-സെൽ കമ്പനികളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കുന്നതായി അതിന്റെ സിഇഒ പറഞ്ഞു. കമ്പനി അതിന്റെ പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) യൂണിറ്റിനായി 9.1 ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിൽ ഫണ്ട് സ്വരൂപിച്ചതിന് ശേഷമാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. മഹീന്ദ്ര വ്യാഴാഴ്ച ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റിൽ നിന്ന് ഇവി യൂണിറ്റിനായി 250 മില്യൺ ഡോളർ സമാഹരിച്ചിരുന്നു, കൂടാതെ ബാറ്ററികളും മോട്ടോറുകളും പോലുള്ള ഇവി ഘടകങ്ങൾ ലഭ്യമാകുന്നതിന് ഫോക്‌സ്‌വാഗൺ എജിയുമായി കമ്പനിക്ക് നിലവിൽ പങ്കാളിത്തവുമുണ്ട്. ഫോക്‌സ്‌വാഗൺ കരാർ മഹീന്ദ്രയുടെ ഹ്രസ്വകാലവും ഇടത്തരവുമായ ബാറ്ററി ആവശ്യങ്ങൾ നിറവേറ്റുമെങ്കിലും, ഭാവി സുരക്ഷിതമാക്കാൻ ആഗോള ബാറ്ററി-സെൽ സംരംഭങ്ങളിൽ നിക്ഷേപം നടത്താൻ കമ്പനി തയ്യാറാണെന്ന് മഹീന്ദ്ര സിഇഒ അനീഷ് ഷാ പറഞ്ഞു.

തങ്ങളുടെ ഉദ്ദേശ്യം ബാറ്ററി നിർമ്മാണത്തിലേക്ക് കടക്കലല്ലെന്നും, ഇത് വളരെ നന്നായി ചെയ്യുന്ന കമ്പനികളുണ്ടെന്നും, ഇതിനായി തങ്ങൾ അവരുമായി പങ്കാളിതത്തിൽ ഏർപ്പെടുമെന്നും ഷാ ഒരു അഭിമുഖത്തിൽ പറഞ്ഞു. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ അഞ്ച് ഇലക്ട്രിക് സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ (എസ്‌യുവി) പുറത്തിറക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. ഈ മോഡലുകൾ 2027 മാർച്ചോടെ മൊത്തം വാർഷിക എസ്‌യുവി വിൽപ്പനയുടെ 30% അല്ലെങ്കിൽ ഏകദേശം 200,000 യൂണിറ്റുകൾ വരെ സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ബാറ്ററികളും മോട്ടോറുകളും ഒഴികെ, ഇവികൾക്കുള്ള മിക്ക ഘടകങ്ങളും ജ്വലന-എഞ്ചിൻ കാറുകളുടേതിൽ നിന്ന് വളരെ വ്യത്യസ്തമല്ലെന്നും അതിനാൽ മഹീന്ദ്ര ആ ഭാഗങ്ങളിൽ ഭൂരിഭാഗവും സ്വന്തമായി തന്നെ നിർമ്മിക്കുന്നുവെന്നും ഷാ പറഞ്ഞു.

ഇവികൾ നിർമ്മിക്കുന്നതിന് സർക്കാർ വാഗ്ദാനം ചെയ്യുന്ന ബില്യൺ കണക്കിന് ഡോളർ മൂല്യമുള്ള ഇൻസെന്റീവുകൾ മുതലാക്കാൻ ഇന്ത്യൻ കമ്പനികൾ ശ്രമിക്കുന്നതിനിടെയാണ് മഹീന്ദ്രയുടെ പദ്ധതികൾ. 

X
Top