
കൊച്ചി: ജർമൻ കമ്പനിയായ ഹെൽമാൻ വേൾഡ് വൈഡ് ലോജിസ്റ്റിക്സിന്റെ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി മാധവ് കുറുപ്പ് നിയമിതനായി. കൊച്ചി സ്വദേശിയാണ്.
ഹെൽമാനിലെ ആദ്യത്തെ ജർമൻ ഇതര ലോജിസ്റ്റിക് മേധാവിയാണ് മാധവ് കുറുപ്പ്.
വിമാന ചരക്ക് ഗതാഗതം, കടൽ ചരക്ക് ഗതാഗതം, കരാർ ലോജിസ്റ്റിക്സ് എന്നിവയ്ക്കായുള്ള ഗ്ലോബൽ പ്രോഡക്ട് ഓർഗനൈസേഷന്റെ മേൽനോട്ടം വഹിക്കും.