ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ലക്ഷ്വറി ഇരുചക്ര വാഹന ശ്രേണി അവതരിപ്പിച്ചു ബിഎംഡബ്ലിയു

ഗുരുഗ്രാം: ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ടൂറിങ് ശ്രേണിയിൽ ഉൾപ്പെടുന്ന പുതിയ ബിഎംഡബ്ല്യു ആർ 1250 ആർടി, ബിഎംഡബ്ല്യു കെ 1600 ജിടിഎൽ, ബിഎംഡബ്ല്യു കെ 1600 ബാഗർ, ബിഎംഡബ്ല്യു കെ 1600 ഗ്രാൻഡ് അമേരിക്ക എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർ നെറ്റ്‌വർക്കിലുടനീളം ഈ മോട്ടോർസൈക്കിളുകൾ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കായി ഈ മാസം ഡെലിവറി ആരംഭിക്കും.
ഓരോ മോട്ടോർ സൈക്കിളും വ്യക്തിഗതവും അവിസ്മരണീയവുമായ വിനോദാനുഭവമാകും വാഗ്ദാനം ചെയ്യുന്നതെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ പറഞ്ഞു. ഉയർന്ന പ്രകടനവും, വ്യത്യസ്തമായ റൈഡിംഗ് അനുഭവവും അവ സമ്മാനിക്കും. പുതിയ ബിഎംഡബ്ല്യു മോട്ടോറാഡ് ടൂറിംഗ് മോട്ടോർസൈക്കിളുകൾ ‘സ്പിരിറ്റ് ഓഫ് ദി ഓപ്പൺ റോഡ്’ എന്ന ആശയം ഉൾക്കൊള്ളുന്നവയാണ്. ചാരുത, ശക്തി, ആഡംബരം എന്നിവയുടെ പര്യായമായിരിക്കും, ഇവ. ആത്യന്തിക ലക്ഷ്വറി ടൂറിംഗ് മോട്ടോർസൈക്കിൾ ശ്രേണി എന്ന നിലയിൽ ഇവ ഇന്ത്യൻ ടൂറിങ് വിഭാഗത്തിലെ ആഡംബരവും പ്രത്യേകതകളും പുനർനിർവചിക്കും. 2-സിലിണ്ടർ ബോക്‌സറും 6-സിലിണ്ടർ എഞ്ചിനും മികച്ച യാത്രാസുഖം നൽകും.
നാല് പതിറ്റാണ്ടിലേറെയായി ‘ആർടി’ ഡൈനാമിക് ടൂറിംഗ് മോട്ടോർസൈക്കിളുകളുടെ ലോകത്ത് വേറിട്ട് നിൽക്കുന്നു. പുതിയ BMW R 1250 RT അതിന്റെ എയറോഡൈനാമിക് സവിശേഷതകളും പുതിയ ഫെയറിംഗും എൽഇഡി ഹെഡ്‌ലാമ്പുകളും വഴി മെച്ചപ്പെട്ട യാത്രാ, ടൂറിംഗ് അനുഭവം നൽകും. ബി‌എം‌ഡബ്ല്യു ഷിഫ്റ്റ്‌ക്യാം സാങ്കേതികവിദ്യ സ്പീഡ് റേഞ്ചിലുടനീളം മികച്ച പവറും മാതൃകാപരമായ ഇന്ധന ഉപഭോഗവും ഉറപ്പാക്കുന്നു.
ഫിനാൻസ് എളുപ്പമാക്കുന്നതിന് കമ്പനി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ബിഎംഡബ്ല്യു മോട്ടോറാഡ് ബൈക്കുകൾക്ക് മൂന്ന് വർഷത്തേക്ക് കിലോമീറ്ററുകളുടെ പരിധിയില്ലാതെ സ്റ്റാൻഡേർഡ് വാറന്റിയുണ്ട്. മുഴുസമയ റോഡ് സൈഡ് അസിസ്റ്റൻസ് ലഭ്യമാണ്.

X
Top