ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

എൽ & ടിയുടെ കൺസ്ട്രക്ഷൻ വിഭാഗത്തിന് പുതിയ ഓർഡറുകൾ ലഭിച്ചു

ന്യൂഡൽഹി: എൻജിനീയറിങ് ഭീമനായ ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആൻഡ് ടി) കൺസ്ട്രക്ഷൻ വിഭാഗത്തിന് ഹരിയാനയിൽ അത്യാധുനിക ഉൽപ്പാദന കേന്ദ്രം നിർമിക്കാൻ ഒരു പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയിൽ നിന്ന് ശ്രദ്ധേയമായ ഓർഡറുകൾ ലഭിച്ചു. കമ്പനിയുടെ ഓർഡർ വർഗീകരണം പ്രകാരം 1,000 കോടിയ്ക്കും 2,500 കോടി രൂപയ്ക്കും ഇടയിലാണ് ഈ ഓർഡറിന്റെ മൂല്യം.

ബാഹ്യ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സിവിൽ, സ്ട്രക്ചറൽ, ആർക്കിടെക്ചറൽ ജോലികളുടെ രൂപകൽപ്പനയും നിർവ്വഹണവും ഓർഡർ പരിധിയിൽ ഉൾപ്പെടുന്നു. കമ്പനി അടുത്തിടെ റിലയൻസ് ലൈഫ് സയൻസസിൽ നിന്ന് മഹാരാഷ്ട്രയിൽ അത്യാധുനിക ലൈഫ് സയൻസസ് ഉൽപന്ന നിർമാണ കേന്ദ്രം നിർമിക്കുന്നതിനുള്ള ഓർഡർ നേടിയിരുന്നു.

ഇതിന് പുറമെ ഗുവാഹത്തിയിൽ പോലീസ് റിസർവ് കാമ്പസ് നിർമ്മിക്കാൻ അസമിലെ പൊതുമരാമത്ത് വകുപ്പിൽ നിന്നുള്ള കരാറും കമ്പനി നേടിയിട്ടുണ്ട്. ഘടന, അനുബന്ധ ബാഹ്യ വികസന പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ ഓഫീസ് സ്ഥലം, മൾട്ടി ലെവൽ കാർ പാർക്കിംഗ്, അനുബന്ധ കെട്ടിടങ്ങൾ എന്നിവയ്ക്കുള്ള രൂപകൽപ്പനയും നിർമ്മാണവും കരാറിന്റെ പരിധിയിൽ ഉൾപ്പെടുന്നു. ഈ പദ്ധതി 36 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇപിസി പ്രോജക്ടുകൾ, നിർമ്മാണം, സേവനങ്ങൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയാണ് ലാർസൻ ആൻഡ് ടൂബ്രോ. ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളിൽ ഇത് പ്രവർത്തിക്കുന്നു.

X
Top