രണ്ട് ഗിഗാവാട്ട് സ്‌കെയില്‍ സോളാര്‍ പിവി പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിന് മിഡില്‍ ഈസ്റ്റിലെ ഒരു പ്രമുഖ ഡെവലപ്പറില്‍ നിന്ന് രണ്ട് ഓര്‍ഡറുകള്‍ നേടിയതായി ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ അറിയിച്ചു.
കരാറിന്റെ സാമ്പത്തിക വിശദാംശങ്ങള്‍ എല്‍ ആന്‍ഡ് ടി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഒരു ഓര്‍ഡറിന്റെ മൂല്യം 10,000 മുതല്‍ 15,000 കോടി രൂപ വരെയാണ്.
പ്ലാന്റുകള്‍ക്ക് 3.5 ജിഗാവാട്ട് ശേഷിയുണ്ടാകും. പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി ഫയലിംഗില്‍ അറിയിച്ചു.
ഓര്‍ഡറുകളുടെ പരിധിയില്‍ പൂളിംഗ് സബ്സ്റ്റേഷനുകളും ഓവര്‍ഹെഡ് ട്രാന്‍സ്മിഷന്‍ ലൈനുകളും ഉള്‍ക്കൊള്ളുന്ന ഗ്രിഡ് ഇന്റര്‍കണക്ഷനുകളും ഉള്‍പ്പെടുന്നു. വിശദമായ എഞ്ചിനീയറിംഗ്, പ്രാരംഭ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി ഫയലിംഗില്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ ആന്‍ഡ് ടി ഭാവിയിലെ കമ്പനിയെ അടുത്ത തലമുറ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്നുവെന്ന് വിഷയത്തില്‍ പ്രതികരിച്ച എല്‍ ആന്‍ഡ് ടി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ് എന്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു.
എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) പ്രോജക്ടുകള്‍, ഹൈടെക് നിര്‍മ്മാണം, സേവനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന 27 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യന്‍ ബഹുരാഷ്ട്ര സംരംഭമാണ് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ.