ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

2.7 ലക്ഷം കോടി രൂപയുടെ വരുമാന ലക്ഷ്യവുമായി എൽ ആൻഡ് ടി ഗ്രൂപ്പ്

ഡൽഹി: 2025-26 സാമ്പത്തിക വർഷത്തോടെ 2.7 ലക്ഷം കോടി രൂപയുടെ വരുമാനമാണ് എഞ്ചിനീയറിംഗ്, ഇൻഫ്രാസ്ട്രക്ചർ രംഗത്തെ പ്രമുഖരായ ലാർസൺ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി) ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ എ എം നായിക് പറഞ്ഞു. 2021-22 സാമ്പത്തിക വർഷത്തിൽ ഗ്രൂപ്പ് 1,56,521 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയിരുന്നു.

ഹൈഡ്രോകാർബണുകളിലും ഇൻഫ്രാസ്ട്രക്ചറുകളിലുമുള്ള പ്രധാന ആഭ്യന്തര, അന്തർദേശീയ ഓർഡർ വിജയങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ ഓർഡർ വരവ് 192,997 കോടി രൂപയായിരുന്നു. കൂടാതെ 2022 ജൂൺ 31 വരെ കമ്പനിയുടെ ഓർഡർ ബുക്ക് 3,57,595 കോടി രൂപയായിരുന്നു. നിലവിൽ, 95,227 കോടി രൂപയുടെ അന്താരാഷ്ട്ര ഓർഡർ ബുക്കിന്റെ 76% മിഡിൽ ഈസ്റ്റിൽ നിന്നാണ്.

ഈ വർഷം ‘ലക്ഷ്യ 2026’ പ്ലാൻ ആരംഭിച്ച കമ്പനി, നോൺ-കോർ ബിസിനസുകളിൽ നിന്ന് ഉടൻ പുറത്തുകടക്കും. കൂടാതെ ഗ്രൂപ്പ് നൂതനമായ ബിസിനസ്സ് ഓഫറുകൾ വികസിപ്പിക്കുകയും പരിസ്ഥിതി, സാമൂഹിക, ഭരണം (ESG), ഷെയർഹോൾഡർ മൂല്യനിർമ്മാണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഡിജിറ്റൽ, ഇ-കൊമേഴ്സ് ബിസിനസുകൾ വികസിപ്പിക്കുകയും ചെയ്യും.

2,70,000 കോടി രൂപയുടെ വരുമാന ലക്ഷ്യവും ഈ പദ്ധതിയുടെ ഭാഗമാണ്. അതേസമയം ഇടത്തരം കാലയളവിൽ വളർന്നുവരുന്ന വിപണികളിൽ ഇന്ത്യ “മികച്ച ക്വാർട്ടൈൽ വളർച്ച” കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നായിക് കൂട്ടിച്ചേർത്തു. കമ്പനിയുടെ ബോർഡ് 2021-22 വർഷത്തേക്ക് ഒരു ഓഹരിക്ക് 22 രൂപ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തിട്ടുണ്ട്.

X
Top